ആഴ്ചയിലെ ഏത്‌ ദിവസമാണ്‌ ജനിച്ചത്‌? ജനിച്ച ദിവസം പറയും നിങ്ങളെക്കുറിച്ചുള്ള ചില ‘രഹസ്യങ്ങൾ’

ഉദയം മുതല്‍ അടുത്ത ഉദയം വരെയാണ് ജ്യോതിശാസ്ത്രത്തില്‍ ഒരു ദിവസം കണക്കാക്കുന്നത്. (60 നാഴിക സമയം). ആഴ്ചയിലെ ഓരോ ദിവസവും ജനിക്കുന്നവര്‍ക്ക് വ്യത്യസ്തങ്ങളായ ഫലങ്ങളാണ് കാണുവാന്‍ കഴിയുക.

ഞായര്‍

സൂര്യന്റെ സ്വാധീനം ഞായറാഴ്ച ജനിക്കുന്നവര്‍ക്ക് കൂടുതലായിരിക്കും. ആരോഗ്യദൃഡഗാത്രരും ഭൌതികനേട്ടങ്ങള്‍ ഉണ്ടാകാവുന്നവരും, ആത്മീയതയില്‍ താല്‍പര്യക്കൂടുതല്‍ ഉള്ളവരും ആയിരിക്കും ഞായറാഴ്ച ജനനക്കാര്‍. സാഹസപ്രവര്‍ത്തനം, ജീവിതസഖിയോട് പ്രത്യേക താല്‍പര്യം, പ്രായോഗികബുദ്ധി കൂടുതല്‍, മത്സരങ്ങളില്‍ ഏര്‍പ്പെട്ടു വിജയ്ക്കുക, ദാനധര്‍മ്മങ്ങള്‍ ചെയ്യുക എന്നിവയെല്ലാം ഇവരുടെ പ്രത്യേകതകാളായിരിക്കും.

തിങ്കള്‍

ചന്ദ്രന്റെ സ്വാധീനമാണ് തിങ്കളാഴ്ച ജനിക്കുന്നവരുടെ പ്രത്യേകത. സൌമ്യരും, ഐശ്വര്യമുള്ള മുഖത്തോടുകൂടിയവരുമായിരിക്കും. എല്ലാവരോടും സ്നേഹ, സഹായസഹകരണങ്ങള്‍ ഉണ്ടായിരിക്കും. എല്ലാ കാര്യത്തിലും പക്വത കാണിക്കുന്നവരും സ്ത്രീപുരുഷന്മാര്‍ പരസ്പരം ഇഷ്ടപ്പെടുന്നവരുമായിരിക്കും. എങ്കിലും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍പോലെ എല്ലാ കാര്യത്തിലും ഏറ്റകുറച്ചിലുകള്‍ ഉണ്ടായിത്തീരാന്‍ സാധ്യതയുണ്ട്.

ചൊവ്വ

കുജന്റെ സ്വാധീനമാണ് ചൊവ്വാഴ്ച ജനിക്കുന്നവരുടെ പ്രത്യേകത. കീഴടങ്ങുന്ന മനോഭാവം ഇവര്‍ക്ക് ഉണ്ടായിരിക്കുകയില്ല. കര്‍ക്കശസ്വഭാവത്തോട് കൂടിയവരും പോരാട്ടം, മത്സരം എന്നിവയില്‍ ഉറച്ചുനില്‍ക്കുന്നവരും സാഹസീക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവരും ആരോഗ്യദൃഡഗാത്രരും ആയിരിക്കും. പട്ടാളം, പോലീസ്, കായികരംഗം എന്നിവയില്‍ ഇവര്‍ക്കു ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ ക്ഷിപ്രകോപികളും ക്ഷിപ്ര പ്രസാദികളുമായിരിക്കും.

ബുധന്‍

ബുധനാഴ്ച ജനിക്കുന്നവരില്‍ ബുധന്റെ സ്വാധീനം ഉണ്ടായിരിക്കും. സംഭാഷണകലയില്‍ ശോഭിക്കുന്നവരായിരിക്കും. ദീര്‍ഘായുസ്സ്, സൌന്ദര്യം, ശാസ്ത്രം, കല, സാഹിത്യം എന്നിവയില്‍ താല്‍പര്യമുള്ളവരും ഗ്രന്ഥകര്‍ത്താവ്, ലേഖകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രസിദ്ധി നേടുന്നവരുമായിരിക്കും ബുധനാഴ്ച ജനിക്കുന്നവര്‍.

ALSO WATCH THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

വ്യാഴം

വ്യാഴാഴ്ച ജനിക്കുന്നവര്‍ വ്യാഴത്തിന്റെ (ഗുരു) സ്വാധീനമുണ്ടായിരിക്കും. പുണ്യപ്രവര്‍ത്തി, സത്യസന്ധത, സദാചാരനിഷ്ഠ എന്നീ ജീവിതമൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരായിരിക്കും ഇവര്‍. ക്ഷമയോടും പക്വതയോടും പ്രവര്‍ത്തിക്കുകയും അന്യര്‍ക്ക് ഉപദേശം നല്‍കാന്‍ തക്കകഴിവുള്ളവരുമായിരിക്കും ഇവര്‍.

വെള്ളി

ശുക്രന്റെ സ്വാധീനമായിരിക്കും വെള്ളിയാഴ്ച ജനിക്കുന്നവര്‍ക്ക്. വീട്, ഭൂസ്വത്ത്, വാഹനം എന്നിവ സ്വന്തമായി ഉണ്ടാകാനുള്ള യോഗമുള്ളവരാണ് ഇവര്‍. ലൈംഗിക സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ യോഗവും ഭാഗ്യമുള്ളവരും അതില്‍ താല്‍പര്യക്കൂടുതല്‍ ഉള്ളവരുമായിരിക്കും ഇവര്‍. പ്രഥമ ദര്‍ശനത്തില്‍ തന്നെ സ്ത്രീ പുരുഷമനസുകളില്‍ കാമം ഉണര്‍ത്താന്‍പോന്ന ശരീര പ്രകൃതി വെള്ളിയാഴ്ച ജനിച്ചവരുടെ പ്രത്യേകതയാണ്.

ശനി

ശനിയുടെ സ്വാധീനമാണ് ശനിയാഴ്ച ജനിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത്. ബാല്യകാലങ്ങളില്‍ ഇവര്‍ രോഗദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നവരായിരിക്കും. അലസരും കഴിവില്ലാത്തവരും വരവില്‍ കവിഞ്ഞ് ചെലവ് ചെലവുചെയ്യുന്നവരുമാണെങ്കിലും അനുഗ്രഹവും പരധനവും ഇവര്‍ക്കു അനുഭവിക്കാന്‍ യോഗമുണ്ടായിരിക്കും.

ALSO LIKE THIS VIDEO, എന്താണ്‌ ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?

Previous post കാർത്തിക നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും
Next post ദിവസ വ്രതങ്ങളുടെ പ്രത്യേകതകളും അനുഷ്ടിക്കേണ്ട രീതിയും ഗുണങ്ങളും എന്തൊക്കെ എന്നറിയാം