ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 08 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 08.04.2025 (1200 മീനം 25 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
ഗുണദോഷ സമ്മിശ്രമായ ദിവസമാണ്. മനസ്സില്‍ ഊര്‍ജം കുറയാന്‍ ഇടയുണ്ട്. എല്ലാറ്റിനെയും സംശയത്തോടെ വീക്ഷിക്കുന്നത് ഗുണകരമാകില്ല.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
അമിത ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കരുത്. എല്ലാ ദിവസവും എല്ലാവര്ക്കും നല്ലതാകണം എന്നില്ല. പൂര്‍ണ്ണ ബോധ്യമുള്ള കാര്യത്തില്‍ മാത്രം ഇടപെടുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഭാഗ്യവും ആനുകൂല്യങ്ങളും വരാവുന്ന ദിവസം. പ്രധാന കര്‍മങ്ങള്‍ക്കും ഇടപാടുകള്‍ക്കും യോജിച്ച ദിനം.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മനസ്സില്‍ ശുഭചിന്തകള്‍ നിറയ്ക്കാന്‍ ശ്രമിക്കുക. കാര്യതടസ്സം സ്വാഭാവികമായ ദിവസമാണ്. കരുതലോടെ പ്രവര്‍ത്തിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തികമായും വ്യാപാര പരമായും നല്ല അനുഭവങ്ങള്‍ വരുന്ന ദിവസമാണ്. ഇഷ്ട ജനങ്ങളുമായി ആനന്ദകരമായി സമയം ചിലവഴിക്കാന്‍ കഴിയും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വലിയ നേട്ടങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഭക്ഷണം ശ്രദ്ധിക്കുക. ഉദര വൈഷമ്യം കരുതണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ശുഭ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. തടസ്സപെട്ട പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയും. ആത്മവിശ്വാസം വര്‍ധിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസവും ക്രയ ശേഷിയും വര്‍ധിക്കുന്ന ദിനമാണ്. ധന ഇടപാടുകളും വ്യാപാരവും മറ്റും ലാഭകരമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല കാര്യങ്ങളിലും പതിവിലും അധികം പ്രയത്നം വേണ്ടിവരും. സാമ്പത്തികമായും കുടുംബപരമായും ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപരിചിതമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വരും. അധ്വാന ക്ലേശം വര്‍ദ്ധിക്കാവുന്ന ദിവസമാണ്. പ്രതീക്ഷിച്ചതിലും അധികം ധനം ചിലവാക്കേണ്ടി വരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനുകൂല സാഹചര്യങ്ങള്‍, ഭാഗ്യാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല സമീപനം പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ വരാവുന്ന ദിനമാണ്. ബന്ധുസമാഗമം, സുഹൃത്ത് സാമീപ്യം മുതലായവ മൂലം മനോസുഖം ലഭിക്കും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283