ലോട്ടറിയടിച്ച് ധനികൻ ആകാൻ യോഗമുണ്ടോ എന്ന് എങ്ങനെ അറിയാം?

ലോട്ടറി അടിക്കുമോ 

ഒട്ടുമിക്ക ആൾക്കാരും ലോട്ടറി എടുക്കുന്നവരാണ്. ചെറിയ തുകകൾ ധാരാളം ആൾക്കാർക്ക് കിട്ടുന്നുണ്ട്. എന്നാൽ മനുഷ്യ സഹജമായ ആഗ്രഹമാണ് ഒന്നാമത്തെ സമ്മാനം തന്നെ അടിക്കണമെന്ന്.പലരും വിശ്വാസിക്കുന്ന ഒരു മണ്ടത്തരം ഉണ്ട് പൂജയോ വഴിപാടോ നടത്തിയാൽ ലോട്ടറി അടിക്കുമെന്ന്. അല്ലെങ്കിൽ ആരെങ്കിലും പ്രവചിച്ചാൽ ലോട്ടറി അടിക്കുമെന്ന്, ഇത് രണ്ടും യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ്.

ജ്യോതിശാസ്ത്ര പരമായി ലോട്ടറി അടിക്കുമോ എന്ന് എങ്ങനെ അറിയാം?

ജ്യോതിശാസ്ത്ര പരമായി പറയുകയാണെങ്കിൽ  ഒരു ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിലെ രണ്ടാം ഭാവമാണ് ധനസ്ഥിതിയെ കുറിക്കുന്നത്. അതു പോലെ തന്നെ നവഗ്രഹങ്ങളിൽ സർവ്വേശ്വകാരകൻ എന്നറിയപ്പെടുന്ന വ്യാഴവും.

ലോട്ടറി അടിക്കുമോ?

ഒരാളുടെ ജാതകത്തിൽ ലഗ്നാധിപനായി വ്യാഴം വരികയും ലഗ്നാധിപൻ ധനസ്ഥാനമായ രണ്ടാം ഭാവത്തിൽ പാപ ഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഇല്ലാതെ സ്ഥിതി ചെയ്യുകയും (രണ്ടാം ഭാവം വ്യാഴത്തിൻ്റെ ബന്ധു ക്ഷേത്രമോ ഉച്ചക്ഷേത്രമോ ആയിരിക്കണം ) ഒൻപതാം ഭാവം ശുക്രൻ പാപഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതെ ബന്ധു ക്ഷേത്രത്തിൽ സ്ഥിതി ചെയ്താൽ  ജാതകൻ്റെ വ്യാഴ ദശാസന്ധിയുടെ വ്യാഴത്തിൻ്റെ സ്വപഹാര കാലത്തോ ശുക്ര ദശാസന്ധിയുടെ സ്വപഹാര കാലത്തോ ജാതകൻ ലോട്ടറി അടിച്ച് കോടിശ്വരനാകും.ജാതകം നോക്കിയാലും നോക്കിയില്ലെങ്കിലും മേൽ പറഞ്ഞ യോഗവുമായി ജനിക്കുന്ന ജാതകന് അത് അനുഭവത്തിൽ വരും എന്നതാണ് സത്യം.

ധാരളം ഭൂമി ഉണ്ടാകുന്ന യോഗം

സാധാരണയായി നമ്മൾ കാണുന്ന ചില ആൾക്കാർ പല സ്ഥലങ്ങളിലായി എക്കർ കണക്കിന് ഭൂമി വാങ്ങി കൂട്ടുന്നതായി, ഇങ്ങനെ അനേകം എക്കർ ഭൂമിയും എസ്റ്റേറ്റുകളും മറ്റും വാങ്ങി കൂട്ടുന്നതായി കാണാം. ഈ യോഗത്തെ ജ്യോതിശാസ്ത്ര പരമായി പറയുന്ന പേരാണ് ഭൂനാഥ യോഗം. ജാതകത്തിൽ താഴെ പറയുന്ന രീതിയിൽ യോഗമുള്ള ജാതകൻ ഏക്കറു കണക്കിന് ഭൂമിക്ക് ഉടമയായി തീരും.

ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ നാലാം ഭാവാധിപൻ ഒറ്റക്ക് (മറ്റു ഗ്രഹങ്ങളില്ലാതെ) ഉച്ചത്തിലോ,സ്വക്ഷേത്രത്തിലോ നില്ക്കുകയും അവിടെ ലഗ്നാധിപൻ്റേയോ വ്യാഴത്തിൻ്റേയോ ശുക്രൻ്റേയോ ദൃഷ്ടി ഉണ്ടായിരിക്കുകയും ഒൻപതാം ഭാവത്തിൽ ബുധൻ ബലവാനായി പാപ ഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതെ നില്ക്കുകയും ചെയ്താൽ ജാതകൻ ഏക്കർ കണക്കിന് ഭൂമിയുടെ ഉടസ്ഥനാകും. ജാതകം നോക്കിയാലും ഇല്ലെങ്കിലും മേൽ പറഞ്ഞ യോഗങ്ങളുമായി ജനിക്കുന്ന ജാതകന് അത് അനുഭവ യോഗ്യമാകും.

സരസ്വതി യോഗം

ചില വ്യക്തികൾക്ക് കലാപരമായി നല്ല കഴിവ് ഉണ്ടാകും, എന്നാൽ ഇത് ജീവിതത്തിൽ പ്രയോജനപ്പെടുത്തുവാൻ ഇവർക്ക് കഴിയില്ല, ഏതൊരു കാര്യത്തിനും പ്രതിസന്ധികളും കഷ്ടപ്പാടുകളും ഉണ്ട്. അതൊക്കെ മനുഷ്യ ജീവിതത്തിൻ്റെ ഭാഗങ്ങളാണ്. അതു കൊണ്ടാണ് പറയുന്നത് കർമ്മം നമ്മൾ ചെയ്യുക കർമ്മഫലം ഈശ്വരൻ തരും എന്ന്. എന്നാൽ ചിലർ താങ്കളുടെ കഴിവ് പ്രയോഗിച്ച് രക്ഷപ്പെടാൻ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. എന്നാൽ ചിലർ പ്രതീക്ഷിക്കാത്ത ഉയരങ്ങളിലെത്തുന്നു. ഇവിടെയാണ് യോഗങ്ങളുടെ പ്രശക്തി. ഒരാളുടെ ജാതകത്തിൽ സരസ്വതി യോഗം ഉണ്ടെങ്കിൽ ജാതകൻ കലാപരമായി പേരും പ്രശസ്തിയും ധനവും ആർജ്ജിക്കും.

ജാതകത്തിൽ സരസ്വതി യോഗം ഉണ്ടെന്ന് എങ്ങനെ അറിയാം?

ഒരാളുടെ ജാതകത്തിലെ ഗ്രഹനിലയിൽ ശുക്രൻ ,വ്യാഴം, ബ്രുധൻ എന്നീ മൂന്നു ശുഭഗ്രഹങ്ങളും കേന്ദ്ര ത്രികോണ ഭാവങ്ങളിലായി നിന്നാൽ ജാതകൻ കലശമായി സമർത്ഥനായും വിദ്യയുള്ളവനും നല്ല വാഗ്മിയായും ഭവിക്കും.

രണ്ടാം ഭാവാധിപൻ

ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ രണ്ടാം ഭാവാധിപൻ കേന്ദ്ര ത്രികോണ ഭാവങ്ങളിലെവിടെയെങ്കിലും പാപഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതെ നിന്നാൽ ജാതകൻ നല്ല വിദ്യയുള്ളവനും നല്ല പ്രസംഗികനുമായി ഭവിക്കും.  കീർത്തിയും ഭാഗ്യവും ധനവും ആർജ്ജിക്കും. ജാതകൻ്റെ ഗ്രഹനിലയിൽ രണ്ടാം ഭാവ നാഥൻ്റെ അംശകാധിപനായ ഗ്രഹം ശുഭയോഗ വീക്ഷണങ്ങളോടു കൂടി സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ നിന്നാൽ ജാതകൻ നല്ല വാഗ്മിയാകും.

ബുധൻ ചൊവ്വായോട് യോഗം ചെയ്താൽ

ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ബുധൻ ചൊവ്വായോടു കൂടി ശുഭഗ്രഹങ്ങളുടെ ക്ഷേത്രത്തിൽ നില്ക്കുകയോ അല്ലെങ്കിൽ ചൊവ്വാ ശുഭ ഗ്രഹയോഗം ചെയ്ത് ആദിത്യ ദൃഷ്ടിയോടു കൂടി ശനി ക്ഷേത്രത്തിൽ നിൽക്കുകയോ ചെയ്താൽ ജാതകൻ വലിയ വിദ്യയുള്ളവനും കലാപരമായി പ്രശസ്തിയുള്ളവനും ആയിരിക്കും.

അടുത്തടുത്ത രാശികൾ

ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ചൊവ്വാ, ബുധൻ, ചന്ദ്രൻ തുടങ്ങിയ ഗ്രഹങ്ങൾ അടുത്തടുത്ത രാശികളിൽ നില്ക്കുകയോ അല്ലെങ്കിൽ ബലവാന്മാരായി ശുഭ ഗ്രഹങ്ങളാൽ ദൃഷ്ടി ചെയ്യപ്പെട്ടു നില്ക്കുകയോ ചെയ്താൽ ജാതകൻ ഒരു നല്ല വാഗ്മിയും പ്രശസ്തനായ കലാകാരനും ആയി മാറും.

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഏപ്രിൽ 08 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ശുക്രൻ നേർഗതിയിൽ: ഏപ്രിൽ 13 മുതൽ ഭാഗ്യം തുണയ്ക്കുന്ന നാളുകാർ ആരൊക്കെ എന്നറിയാം