ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 16 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 16.04.2025 (1200 മേടം 3 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
യാത്രാ ദുരിതം, ധന തടസം, ആരോഗ്യ ക്ലേശം മുതലായവ വരാവുന്ന ദിവസം. സായാഹ്‌ന ശേഷം ഗുണദോഷ സമ്മിശ്രം.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രതീക്ഷിച്ച വിധത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയും. കുടുംബാംഗങ്ങളിൽ നിന്നും സഹായകരമായ സമീപനം പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആഗ്രഹ സാധ്യവും ഭാഗ്യ പുഷ്ടിയും അനുഭവത്തിൽ വരാവുന്ന ദിവസമാണ്. ഉല്ലാസകരമായി സമയം ചിലവഴിക്കും.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അനാവശ്യ ചിന്തകളാൽ മനസ്സിൽ ആകാംക്ഷ വർദ്ധിക്കുവാൻ ഇടയുണ്ട്. തൊഴിൽ രംഗത്ത് അനിശ്ചിതമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ തടസം, മന ക്ലേശം, അസംതൃപ്തി മുതലായവ കരുതണം. സാമ്പത്തിക കാര്യങ്ങളിൽ വലിയ ദോഷങ്ങൾക്ക് സാധ്യത ഇല്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തടസ്സപ്പെട്ട കാര്യങ്ങളിൽ അനുകൂലാവസ്ഥ സംജാതമാകും. നിയമകാര്യങ്ങൾ അനുകൂലമായി പരിണമിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അനാവശ്യ മത്സരങ്ങളിൽ ഏർപ്പെടരുത്. ഇച്ഛാ ഭംഗത്തിനും അവസര നഷ്ടത്തിനും സാധ്യത കാണുന്നു.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യസാധ്യത്തിനു തടസ്സമായി നിന്നിരുന്ന സാഹചര്യങ്ങൾ മാറും. മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത അദ്ധ്വാനം മൂലം പല കാര്യങ്ങളിലും വിഷമതകൾ നേരിടാൻ ഇടയുള്ള ദിനമാണ്. എന്നാൽ വേണ്ടത്ര ആലോചനയോടെ ചെയുന്ന പ്രവൃത്തികൾ പ്രയോജനം നൽകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനഃസന്തോഷം, കാര്യവിജയം, സാമ്പത്തികനേട്ടം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങൾ അനുകൂലമാകും. ഭാഗ്യാനുഭവങ്ങൾക്കും സാധ്യത കാണുന്നു.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദിവസാനുകൂല്യം കുറഞ്ഞ ദിനമായിരിക്കും. ജാഗ്രതയോടെ നീങ്ങിയാൽ പരാജയ സാധ്യത കുറയ്ക്കാൻ കഴിയും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283