ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 17 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 17.04.2025 (1200 മേടം 4 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
സ്വയം തൊഴില്‍ ചെയ്യുന്നവരും വ്യാപാരികളും അതീവശ്രദ്ധയോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതാണ്. നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസില്‍ തീരുമാനങ്ങള്‍ കൈകൊള്ളുക.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ജീവിതത്തില്‍ ബഹുമതിയും പ്രശസ്തിയും ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. പലവിധ ആനുകൂല്യങ്ങള്‍ ലഭിക്കാവുന്നതാണ്.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. മനസ്സില്‍ പലതരത്തിലുള്ള അനാവശ്യ ചിന്തകൾ വന്നുകൊണ്ടിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്നം ആവശ്യമാണ്. സല്‍കര്‍മങ്ങള്‍ക്കും ധര്‍മപ്രവൃത്തികള്‍ക്കും ധനം ചെലവഴിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബാഭിവൃദ്ധിയുണ്ടാകും. സ്വന്തമായി സ്ഥാപനങ്ങള്‍ ഉള്ളവര്‍ക്ക് അധിക ജോലികള്‍ ലഭ്യമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അനാവശ്യ ധൃതി മൂലം പല അബദ്ധങ്ങളിലും ചെന്ന് ചാടാന്‍ ഇടയുണ്ട്. നിസ്സാരകാര്യങ്ങളെക്കൊണ്ട് മനസ്സ് ക്ലേശിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള ദിവസം. ശത്രുജയം, തടസ്സ നിവാരണം, ഭക്ഷണസുഖം എന്നിവയ്ക്കും സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രയാസമെന്നു തോന്നിയ പല സംഗതികളും സാധിക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട് നേട്ടങ്ങള്‍ കൈവരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുക. പ്രവര്‍ത്തന രംഗത്ത് അഭിവൃദ്ധി, പലവിധത്തിലുമുള്ള ധനാഗമനം എന്നിവ ഫലം.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283