ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഏപ്രിൽ 18 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.04.2025 (1200 മേടം 5 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
ഭാഗ്യാനുഭവങ്ങള്‍ക്ക് കുറവ് വരാവുന്ന ദിവസമാണ്. പല കാര്യങ്ങളിലും പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാന്‍ പ്രയാസമാകും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രാ തടസം, ഉദര വൈഷമ്യം മുതലായവ കരുതേണ്ട ദിവസമാണ്. അലച്ചിലും ശരീര ക്ലേശവും ശ്രദ്ധിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സാമ്പത്തിക ലാഭം, സാമുദായിക അംഗീകാരം മുതലായവ വരാവുന്ന ദിനമാണ്. കുടുംബപരമായും ദിവസം അനുകൂലം തന്നെ.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കുടുംബത്തില്‍ സുഖകരവും മംഗളകരവുമായ സാഹചര്യം നിലനില്‍കും. ഇഷ്ട ജനങ്ങളുമായി യാത്ര പുറപ്പെടാന്‍ അവസരം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പല കാര്യങ്ങളിലും അമിത പ്രയത്നം വേണ്ടി വരുന്നത് നിരാശയുണ്ടാക്കാന്‍ ഇടയുണ്ട്. വ്യാപാരത്തില്‍ പ്രതീക്ഷിച്ച ലാഭം ഉണ്ടാകണമെന്നില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രധാന കര്‍ത്തവ്യങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിച്ചില്ലെങ്കില്‍ പരാജയ സാധ്യതയുണ്ട്. ഭാഗ്യ പരീക്ഷണം, ഊഹ കച്ചവടം മുതലായവ ഒഴിവാക്കുക. മന സ്വസ്ഥത കുറഞ്ഞേക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യം ആകും. ഉന്നത വ്യക്തികളുമായി ഇടപെടാന്‍ അവസരം ലഭിക്കും. യാത്രകള്‍ സഫലങ്ങള്‍ ആകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചിലവുകൾ വർധിക്കാവുന്ന ദിനമാണ്. അപ്രതീക്ഷിതമായ ദൂരയാത്രകളും അലച്ചിലും മറ്റും വേണ്ടി വന്നേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിത നേട്ടങ്ങളോ സമ്മാനങ്ങളോ ലഭിക്കാന്‍ ഇടയുണ്ട്. മനസ്സിന് ആശ്വാസം നല്‍കുന്ന വ്യക്തികളുടെ സാമീപ്യം അനുഗ്രഹമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധിക പണ ചിലവ് കുറച്ചൊക്കെ നിയന്ത്രിക്കാന്‍ കഴിയും. എങ്കിലും വേണ്ടത്ര ബോധ്യമില്ലാത്ത ഇടപാടുകള്‍ നഷ്ട സാധ്യത ഉണ്ടാക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹങ്ങൾ വലിയ പരിശ്രമം കൂടാതെ തന്നെ സാധിപ്പിക്കുവാൻ കഴിയും. സുഹൃത്ത് സമാഗമം ആനന്ദകരമാകും. കുടുംബ സുഖവും പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തടസ്സങ്ങളും ക്ലേശങ്ങളും അകലുന്നതായി അനുഭവപ്പെടും. സഹായങ്ങളും പിന്തുണയും വേണ്ട അവസരങ്ങളിൽ എല്ലാം ലഭിക്കുന്നത് ആശ്വാസകരമാകും.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ജീവിതം മാറ്റിമറിക്കുന്ന നീചഭംഗ രാജയോഗം; കാത്തിരിക്കുന്നത് ‌അപ്രതീക്ഷിത ഭാഗ്യവും വൻ വിജയവും വമ്പൻ നേട്ടങ്ങളും
Next post എത്ര കാശ് കിട്ടിയിട്ടും ദാരിദ്ര്യം മാറുന്നില്ലേ? പരിഹാരമുണ്ട്, ഇക്കാര്യം ചെയ്താൽ മാത്രം മതി