ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 20 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 20.04.2025 (1200 മേടം 7 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
മാനസിക സുഖം കുറയാന്‍ ഇടയുണ്ട്. ആരോഗ്യ ക്ലേശം, അലച്ചില്‍ എന്നിവയും വരാം. സായാഹ്നശേഷം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കര്‍മങ്ങള്‍ക്ക് വിഘ്നം വരാന്‍ ഇടയുണ്ട്. ദുരഭിമാനം മൂലം അവസരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത കാണുന്നു.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മനോസുഖം, വ്യാപാരലാഭം, ധന നേട്ടം എന്നിവ പ്രതീക്ഷിക്കാം. തടസ്സം, ശത്രു ശല്യം മുതലായവ അതിജീവിക്കുവാന്‍ കഴിയും.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അനുഭവങ്ങളില്‍ അനുകൂല പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് ദോഷകരമായി ഭവിക്കാന്‍ ഇടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനാവശ്യ തടസ്സം, അമിത അധ്വാനം എന്നിവ വരാന്‍ ഇടയുള്ള ദിവസം. ഉദര സംബന്ധമായ വ്യാധികളെ കരുതണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വ്യാപാര ലാഭം, അംഗീകാരം, സാമ്പത്തിക ഗുണാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. ദൈവാധീനവും ഭാഗ്യവും വര്‍ധിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ വൈഷമ്യം, അകാരണ തടസ്സങ്ങള്‍ എന്നിവ വരാവുന്ന ദിവസമാണ് . സാമ്പത്തിക കാര്യങ്ങളില്‍ നല്ലതുപോലെ ജാഗ്രത പുലര്‍ത്തണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അയവു വരും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. വിരോധികള്‍ പോലും അനുകൂലരാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. കലഹ സാധ്യത കരുതണം. ചെറിയ കാര്യങ്ങളെ ചൊല്ലി മനസ്സ് വ്യസനിക്കാന്‍ ഇടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ബന്ധു സമാഗമം, കാര്യ വിജയം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും എളുപ്പത്തില്‍ സാധിക്കും. ഭാഗ്യാനുഭവങ്ങള്‍ അനുഭവത്തില്‍ വരാവുന്ന ദിനമാണ്.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283