ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 25 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 25.04.2025 (1200 മേടം 12 വെള്ളി) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ വൈഷമ്യം എന്നിവ വരാവുന്ന ദിവസം. കുടുംബപരമായ കാര്യങ്ങളില്‍ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകാം.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
കാര്യ വിജയം, അംഗീകാരം, സന്തോഷം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് സാധ്യത. സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ കഴിയും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
മനസ്സില്‍ ആഗ്രഹിക്കുന്ന പ്രകാരം കാര്യങ്ങള്‍ നടത്തുവാന്‍ കഴിയും. അപ്രതീക്ഷിത കോണുകളില്‍ നിന്നുപോലും സഹായങ്ങള്‍ ലഭ്യമാകും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ ക്ലേശം എന്നിവ വരാവുന്ന ദിവസം. കര്‍മ്മസംബന്ധമായി അംഗീകാരം കുറയാന്‍ ഇടയുണ്ട്.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
യാത്രകള്‍ മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. പല കാര്യങ്ങളിലും പ്രാരംഭത്തില്‍ തടസവും പിന്നീട് കാര്യ സാധ്യവും ഉണ്ടാകും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
അനുകൂല അനുഭവങ്ങള്‍, സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ എന്നിവയ്ക്ക് ഇടയുണ്ടാകും. കുടുംബത്തോടുള്ള കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിറവേറ്റും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
സുഖാനുഭവങ്ങള്‍, അംഗീകാരം, സാമ്പത്തിക പുഷ്ടി എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത ഉണ്ട്.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. മന ക്ലേശകരമായ കാര്യങ്ങളെ കരുതണം.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
പ്രവര്‍ത്തനങ്ങളില്‍ ഉത്സാഹം കുറയും. ധന നേട്ടങ്ങള്‍ക്കും കാര്യ സാധ്യത്തിനും കാല താമസം വരാം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ആഗ്രഹങ്ങള്‍ നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
പല കാര്യങ്ങളിലും ഉദ്ദേശിക്കാത്ത പരിണാമങ്ങള്‍ ഉണ്ടായെന്നു വരാം. അധികാരികള്‍ അപ്രിയമായി പെരുമാറാന്‍ ഇടയുണ്ട്.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
തൊഴില്‍ രംഗത്തും പൊതു രംഗത്തും ഒരുപോലെ ശോഭിക്കുവാന്‍ കഴിയും. ധനാഗമ മാര്‍ഗ്ഗങ്ങള്‍ അഭിവൃദ്ധിപ്പെടും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283