ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂൺ 11, ബുധന്‍) എങ്ങനെ എന്നറിയാം

4 ഗ്രഹങ്ങളുടെ അത്യപൂർവ രാശിമാറ്റം ♈ മേടക്കൂറുകാർക്ക് (Aries) (അശ്വതി, ഭരണി, കാർത്തിക 1/4) സംഭവിക്കുന്ന ഗുണ-ദോഷങ്ങളും പരിഹാരങ്ങളും

നിങ്ങളുടെ ഇന്ന്‌: 11.06.2025 (1200 ഇടവം 28 ബുധന്‍) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
കാര്യ വൈഷമ്യം, യാത്രാ ദുരിതം മുതലായവ വരാവുന്ന ദിവസമാണ്. പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭ്യമാകണമെന്നില്ല.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
മാനസിക ക്ലേശം കുറയും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. അഭിനന്ദനവും  ആനുകൂല്യവും പ്രതീക്ഷിക്കാം.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
മാനസിക സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ധനലാഭത്തിനും അംഗീകാരത്തിനും സാധ്യത കാണുന്നു.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
മനസ്സില്‍ ഉദ്ദേശിച്ച പ്രകാരം കാര്യങ്ങള്‍ പുരോഗമിക്കണമെനില്ല. പ്രയോജനമില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെട്ട് സമയനഷ്ടം ഉണ്ടായെന്നു വരാം.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ആരോഗ്യപരമായി അല്പം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം. അപ്രതീക്ഷിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം കരുതണം.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
പ്രവര്‍ത്തന രംഗത്ത് പ്രോത്സാഹജനകമായ സാഹചര്യങ്ങള്‍ ഉണ്ടാകും. കുടുംബ സുഖം, ബന്ന്ദു ഗുണം എന്നിവയും പ്രതീക്ഷിക്കാം.


4 ഗ്രഹങ്ങളുടെ അത്യപൂർവ രാശിമാറ്റം ♈ മേടക്കൂറുകാർക്ക് (Aries) (അശ്വതി, ഭരണി, കാർത്തിക 1/4) സംഭവിക്കുന്ന ഗുണ-ദോഷങ്ങളും പരിഹാരങ്ങളും

♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. അപകടങ്ങള്‍ ഒഴിവായിപ്പോകും.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
തടസങ്ങള്‍ നേരിട്ടിരുന്ന കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ കഴിയും.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
അമിത അധ്വാനം, അനാരോഗ്യം, കാര്യ വൈഷമ്യം മുതലായവ കരുതണം. ജാഗ്രത പുലര്‍ത്തിയാല്‍ ധന നഷ്ടം ഒഴിവാക്കാന്‍ കഴിയും.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
തടസപ്പെട്ട ആനുകൂല്യങ്ങള്‍ അനുഭവത്തില്‍ വരും. പ്രധാന വിഷയങ്ങള്‍ അനുകൂലമായി ഭവിക്കും.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
മാനസിക സംതൃപ്തി, കുടുംബ സൗഖ്യം, പ്രവര്‍ത്തന നേട്ടം എന്നിവ വരാവുന്ന ദിവസം. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
കര്‍മ്മ രംഗത്ത് ആസൂത്രണ പിഴവ് മൂലം അസുഖകരമായ അനുഭവങ്ങള്‍ വരാം. വൈകാരികമായ പ്രതികരണം വൈഷമ്യത്തിന് കാരണമാകും..


Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

4 ഗ്രഹങ്ങളുടെ അത്യപൂർവ രാശിമാറ്റം ♈ മേടക്കൂറുകാർക്ക് (Aries) (അശ്വതി, ഭരണി, കാർത്തിക 1/4) സംഭവിക്കുന്ന ഗുണ-ദോഷങ്ങളും പരിഹാരങ്ങളും

Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 ജൂൺ 11, ബുധൻ) എങ്ങനെ എന്നറിയാം
Next post വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ച ചിലന്തി ക്ഷേത്രം: കൊടുമൺ പള്ളിയറക്കാവ് ദേവീ ക്ഷേത്രം – വിശ്വാസവും വൈദ്യശാസ്ത്രവും ഒത്തുചേരുമ്പോൾ