ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂൺ 21, ശനി) എങ്ങനെ എന്നറിയാം

4 ഗ്രഹങ്ങളുടെ അത്യപൂർവ രാശിമാറ്റം ♍ കന്നി കൂറുകാർക്കുള്ള (ഉത്രം ¾, അത്തം, ചിത്തിര ¼) സംഭവിക്കുന്ന ഗുണ-ദോഷങ്ങളും പരിഹാരങ്ങളും

നിങ്ങളുടെ ഇന്ന്‌: 21.06.2025 (1200 മിഥുനം 7 ശനി) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ മിക്കതിലും വിജയം ഉറപ്പാക്കാവുന്ന ദിവസമാണ്. മനസ്സിന് സന്തോഷകരമായ രീതിയില്‍ ഇഷ്ട വ്യക്തികളുമായി സമയം ചിലവഴിക്കാന്‍ കഴിയും.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
അലസതയും മാന്ദ്യവും പ്രവൃത്തികളെ ദോഷകരമായി ബാധിച്ചെന്നു വരാം. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വിജയകരമായി ഭവിക്കും.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
അംഗീകാരവും ധന നേട്ടവും പ്രതീക്ഷിക്കാം. ഇഷ്ട ജനങ്ങളുമായി ഉല്ലാസകരമായി സമയം ചിലവഴിക്കും. കുടുംബാന്തരീക്ഷവും ഗുണകരം തന്നെ.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
മന സന്തോഷവും സുഖാനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. മന സംഘര്‍ഷത്തിനു കാരണമായിരുന്ന സാഹചര്യങ്ങള്‍ അകന്നു പോകുന്നതില്‍ ആശ്വസിക്കാന്‍ കഴിയും.


4 ഗ്രഹങ്ങളുടെ അത്യപൂർവ രാശിമാറ്റം ♍ കന്നി കൂറുകാർക്കുള്ള (ഉത്രം ¾, അത്തം, ചിത്തിര ¼) സംഭവിക്കുന്ന ഗുണ-ദോഷങ്ങളും പരിഹാരങ്ങളും

♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
തൊഴില്‍ രംഗത്ത് തിരക്കുകള്‍ വര്‍ദ്ധിക്കുമെങ്കിലും നേട്ടങ്ങളും അഭിനന്ദനവും സ്വന്തമാക്കാന്‍ കഴിയും. ഉല്ലാസകരമായി ഒഴിവ് സമയം ചിലവഴിക്കാനും കഴിയും.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
അധ്വാന ഭാരവും ചിന്താക്കുഴപ്പവും  വരാവുന്ന ദിനമാണ്. പ്രധാന ഉത്തരവാദിത്വങ്ങള്‍ മറ്റൊരുദിവസത്തിലേക്ക് മാറ്റി വയ്ക്കാന്‍ കഴിയുമെങ്കില്‍ ഉചിതമായിരിക്കും.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
നൂതനമായ ആശയങ്ങള്‍ നടപ്പാക്കുന്നതിലൂടെ ധനാഗമവും അംഗീകാരവും വര്‍ധിക്കും. വിചാരിച്ച ലക്ഷ്യത്തില്‍ തൊഴില്‍ നേട്ടങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നും.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
വ്യക്തി ബന്ധങ്ങള്‍ ഊഷ്മളമാകും. സ്വന്തം തീരുമാനങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടു ത്തുവാനും അതുമൂലം കാര്യലാഭം നേടുവാനും കഴിയും. ധനനേട്ടം പ്രതീക്ഷിക്കാം.


4 ഗ്രഹങ്ങളുടെ അത്യപൂർവ രാശിമാറ്റം ♍ കന്നി കൂറുകാർക്കുള്ള (ഉത്രം ¾, അത്തം, ചിത്തിര ¼) സംഭവിക്കുന്ന ഗുണ-ദോഷങ്ങളും പരിഹാരങ്ങളും

♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
ഈ ദിവസത്തില്‍ കോപസ്വഭാവം നിയന്ത്രിക്കണം. ആലോചനയോടെ പ്രവര്‍ത്തിച്ചാല്‍ വലിയ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. 


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ചെറിയ തിരിച്ചടികളില്‍ മനം മടുക്കാതെ ആത്മവിശ്വാസത്തോടെ മുന്നേറുക. മറ്റുള്ളവരുടെ സഹായം മാത്രം പ്രതീക്ഷിക്കുന്നത് ഗുണകരമാകില്ല. 


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
അനുകൂല അനുഭവങ്ങള്‍, പരിവര്‍ത്തനങ്ങള്‍ തുടങ്ങിയവ വരാവുന്ന ദിനമാണ്. വ്യാപരലാഭം വര്‍ധിക്കുവാന്‍ സാധ്യത. യാത്രകള്‍ ഗുണകരമാകും.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
മാനസിക സംഘര്‍ഷവും ശ്രദ്ധക്കുറവും തൊഴില്‍ കാര്യങ്ങളെ പോലും ബാധിക്കാന്‍ ഇടയുള്ള ദിവസമാണ്. കാര്യങ്ങള്‍ വേണ്ട വിധം ആസൂത്രണം ചെയ്‌താല്‍ പരാജയം ഒഴിവാക്കാം.


Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 ജൂൺ 21, ശനി) എങ്ങനെ എന്നറിയാം
Next post നക്ഷത്ര ജ്യോതിഷം: വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം – നക്ഷത്ര ദോഷങ്ങളും പരിഹാരങ്ങളും – ഒരു സമഗ്ര വിശകലനം