ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂലൈ 03, വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 03.07.2025 (1200 മിഥുനം 19 വ്യാഴം) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
കര്‍മ പുഷ്ടി, ഇഷ്ടാനുഭവങ്ങള്‍, വ്യാപാര ലാഭം, അഭിനന്ദനം, മനോ സുഖം, ബന്ധു സമാഗമം എന്നിവ പ്രതീക്ഷിക്കാം.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
ധന തടസം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം, തൊഴില്‍ വൈഷമ്യം എന്നിവ വരാം. സാമ്പത്തിക ഇടപാടുകളില്‍ കരുതല്‍ പുലര്‍ത്തണം.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
പ്രവര്‍ത്തന തടസം, ഇച്ഛാ ഭംഗം, ഭാഗ്യക്കുറവ് എന്നിവയ്ക്ക് സാധ്യത. സായാഹ്ന ശേഷം സാമ്പത്തികമായ കാര്യങ്ങളില്‍ അല്പം അനുകൂലാവസ്ഥ പ്രതീക്ഷിക്കാം.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
കാര്യ വിജയം, അംഗീകാരം, സന്തോഷം എന്നിവ പ്രതീക്ഷിക്കാം. ഉല്ലാസ സാഹചര്യങ്ങള്‍, ഇഷ്ട ഭക്ഷണം എന്നിവയ്ക്കും സാധ്യത.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
പ്രവര്‍ത്തന ക്ലേശം, കലഹ സാധ്യത, അമിത അധ്വാനം എന്നിവയുണ്ടായെന്ന് വരാം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
കാര്യവിജയം, സന്തോഷം, ഇഷ്ട വാര്‍ത്താ ശ്രവണം എന്നിവയ്ക്ക് സാധ്യതയേറിയ ദിനം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, യാത്രാ ക്ലേശം എന്നിവ വരാവുന്ന ദിവസം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്ന് വരില്ല.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ബന്ധു സമാഗമം, കാര്യ വിജയം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
കാര്യ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, സന്താന ഗുണം മുതലായവ വരാം. സര്‍ക്കാര്‍ കോടതി ഇടപാടുകളില്‍ വിജയം പ്രതീക്ഷിക്കാം. .
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ധന തടസ്സം, തൊഴില്‍ ക്ലേശം,അമിത വ്യയം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറേശെ അനുകൂലമാകും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
ആരോഗ്യ പ്രയാസം, വ്യാപാര നഷ്ടം, കലഹ സാധ്യത എന്നിവ വരാം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്നു വരില്ല.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
കര്‍മ ഗുണം, അംഗീകാരം, നേതൃ പദവി, ഗുണാനുഭവങ്ങള്‍ എന്നിവയ്ക്ക് യോഗമുള്ള ദിനം. യാത്രകള്‍ സഫലങ്ങള്‍ ആകും.
Disclaimer: ഈ ദിവസഫലം പൊതുവായ പ്രവചനങ്ങളാണ്. വ്യക്തിഗത ജാതകവും ഗ്രഹനിലകളും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം. ദൈവാധീനവും പ്രാർഥനകളും ഗുണകരമായ ഫലങ്ങൾ വർധിപ്പിക്കും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283