ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂലൈ 05, ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 05.07.2025 (1200 മിഥുനം 21 ശനി) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
മനോസുഖം, ആഹ്ളാദകരമായ സാഹചര്യങ്ങള്‍, പ്രവര്തനവിജയം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. ശത്രുക്കള്‍ പോലും വശംവദരാകും.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
ഭാഗ്യാനുഭവങ്ങള്‍, സാമ്പത്തിക ലാഭം, മനോസുഖം എന്നിവ പ്രതീക്ഷിക്കാം. പൊതു മധ്യത്തില്‍ അംഗീകാരം ലഭിക്കും.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
മനസ്സിന് ഇഷ്ടമില്ലാത്ത ജോലികള്‍ ചെയ്യേണ്ടി വന്നെക്കാം. ധനപരമായും കുടുംബപരമായും ചില വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
ആരോഗ്യപരമായി ക്ലേശങ്ങള്‍ വരാവുന്ന ദിനമാകയാല്‍ കരുതല്‍ പുലര്‍ത്തണം. സാമ്പത്തിക വിഷയങ്ങളില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണം. 


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ആഗ്രഹ സാധ്യം, കാര്യ വിജയം, തൊഴില്‍ ലാഭം എന്നിവയുണ്ടാകും. ഉല്ലാസകരമായി സമയം ചിലവഴിക്കുവാന്‍ കഴിയും.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
പലകാര്യങ്ങളിലും കാലതാമസം അനുഭവപ്പെടും. ദാമ്പത്യ കാര്യങ്ങളില്‍ അല്പം വൈഷമ്യം ഉണ്ടാകാന്‍ ഇടയുണ്ട്. 


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
കുടുംബ സുഖം, യാത്രാലാഭം, കാര്യസാധ്യം എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
കാര്യ വൈഷമ്യം, തൊഴില്‍ ക്ലേശം, ആനുകൂല്യക്കുറവ് തുടങ്ങിയ അനുഭവങ്ങള്‍ വരാം. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുക.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
കാര്യപരാജയം, അഭിമാനക്ഷതം, അമിത അധ്വാനം എന്നിവ കരുതണം. ഊഹകച്ചവടം നഷ്ടമാകാന്‍ ഇടയുണ്ട്.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
പല കാര്യങ്ങളിലും അനുകൂലമായ അവസ്ഥ പ്രതീക്ഷിക്കാം. സ്വപ്രയത്നം വിജയത്തില്‍ എത്തിക്കുവാന്‍ കഴിയുന്ന ദിവസമാണ്. ആത്മവിശ്വാസം പ്രവൃത്തിയില്‍ നിഴലിക്കും.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
അനാവശ്യ ചിന്തകളാല്‍ ആകാംക്ഷകള്‍ വരാവുന്ന ദിവസമാണ്. ശുഭചിന്തകളാല്‍ മനസ്സ് നിറയ്ക്കാന്‍ കഴിഞ്ഞാല്‍ വലിയ വൈഷമ്യം കൂടാതെ ചുമതലകള്‍ നിറവേറ്റാന്‍ കഴിയും.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
തടസ്സങ്ങളും, പ്രതികൂല അനുഭവങ്ങളും പ്രതീക്ഷിക്കണം. ഭാരിച്ച ബാധ്യതകള്‍ ഏറ്റെടുക്കുവാന്‍ പറ്റിയ ദിവസമല്ല.


Disclaimer: ഈ ദിവസഫലം പൊതുവായ പ്രവചനങ്ങളാണ്. വ്യക്തിഗത ജാതകവും ഗ്രഹനിലകളും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം. ദൈവാധീനവും പ്രാർഥനകളും ഗുണകരമായ ഫലങ്ങൾ വർധിപ്പിക്കും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 ജൂലൈ 05, ശനി) എങ്ങനെ എന്നറിയാം
Next post ശക്തിമത്തായ 10 സ്ത്രീ നക്ഷത്രക്കാർ: പ്രതിസന്ധികളെ അതിജീവിച്ച് ഉയർച്ചയിലേക്ക് കുതിക്കുന്നവർ