ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂലൈ 06, ഞായർ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 06.07.2025 (1200 മിഥുനം 22 ഞായര്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. കുടുംബ സുഖം, മനോ സുഖം എന്നിവയും ഉണ്ടാകും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
തൊഴിലിലും വ്യാപാരത്തിലും ഒരു പോലെ ശോഭിക്കുവാന്‍ കഴിയും. സുഹൃത്ത് ജനങ്ങളില്‍ നിന്നും സഹായകരമായ സമീപനം ഉണ്ടാകും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
അമിത ആത്മവിശ്വാസം അപകടം ചെയ്യും. പ്രധാന ഉത്തര വാദിത്വങ്ങളില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണം. അത് തൊഴില്‍ വൈഷമ്യത്തിനു കാരണമായേക്കാം.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
അധ്വാനത്തിന് തക്കതായ നേട്ടമോ പ്രതിഫലമോ ലഭിക്കാന്‍ പ്രയാസമാണ്. മാറ്റി വയ്ക്കാന്‍ കഴിയുന്ന പ്രധാന ഇടപാടുകള്‍ മറ്റൊരവസരത്തില്‍ ആകുന്നതാകും ഉത്തമം.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ധനപരമായ കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാവുന്ന ദിവസമാണ്. പ്രധാന വ്യക്തികളുമായി കൂടികാണുവാനും തന്മൂലം നേട്ടങ്ങള്‍ സ്വന്തമാക്കുവാനും കഴിയും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
പൊതുവില്‍ ആത്മവിശ്വാസം കുറയാന്‍ ഇടയാക്കുന്ന സാഹചര്യങ്ങളെ കരുതണം. വേണ്ടത്ര ബോധ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ദോഷം ചെയ്യും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
ആത്മവിശ്വാസവും മനസമാധാനവും വര്‍ധിക്കും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമായി ഭവിക്കും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. വേണ്ടത്ര മുന്നൊരുക്കം ഇല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ പരാജയ സാധ്യത കാണുന്നു.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
കര്‍മങ്ങള്‍ക്ക് പ്രാരംഭ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്. സാമ്പത്തിക നഷ്ടത്തിന് സാധ്യത ഉള്ളതിനാല്‍ ധന ഇടപാടുകള്‍ ജാഗ്രതയോടെ വേണം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
സര്‍വ കാര്യങ്ങളും ആഗ്രഹിച്ച പ്രകാരം സാധിക്കുവാന്‍ കഴിയും. വിശ്രമസുഖം, മന സമാധാനം എന്നിവയും പ്രതീക്ഷിക്കാം.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
വ്യക്തി ബന്ധങ്ങളില്‍ വിഷമതകള്‍ വരാവുന്ന ദിവസമാണ്. പെരുമാറ്റത്തില്‍ പക്വത നിലനിര്‍ത്തണം. കാര്യസാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
പ്രവര്‍ത്തനങ്ങളില്‍ കാലതാമസവും തടസ്സവും വരാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.
Disclaimer: ഈ ദിവസഫലം പൊതുവായ പ്രവചനങ്ങളാണ്. വ്യക്തിഗത ജാതകവും ഗ്രഹനിലകളും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം. ദൈവാധീനവും പ്രാർഥനകളും ഗുണകരമായ ഫലങ്ങൾ വർധിപ്പിക്കും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283