നക്ഷത്രഫലം: 2026 മാർച്ച് 27, വെള്ളി ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
മകം മുതൽ തൃക്കേട്ട വരെ
- മകം: പിതൃസ്വത്ത് സംബന്ധമായ കാര്യങ്ങളിൽ തീരുമാനമുണ്ടാകും. സാമൂഹിക രംഗത്ത് സജീവമാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും.
- പൂരം: കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. പ്രണയ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും.
- ഉത്രം: അനാവശ്യ ചിന്തകൾ മാറ്റിവെച്ച് പ്രവർത്തിക്കുക. ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടി വന്നേക്കാം. ഭക്ഷണകാര്യത്തിൽ നിയന്ത്രണം പാലിക്കുന്നത് ഉചിതമായിരിക്കും.
- അത്തം: ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങാൻ സാധിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്.
- ചിത്തിര: കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന ദിവസമാണ്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാകും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിക്കും.
- ചോതി: ബിസിനസ് രംഗത്തുള്ളവർക്ക് ലാഭമുണ്ടാക്കാൻ സാധിക്കും. പങ്കാളിയുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറും. ആരോഗ്യം ശ്രദ്ധിക്കുക.
- വിശാഖം: ആത്മവിശ്വാസം വർദ്ധിക്കും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള തീരുമാനമെടുക്കാൻ അനുയോജ്യമായ ദിവസമാണ്. സ്വർണ്ണാഭരണങ്ങൾ ലഭിക്കാൻ സാധ്യത.
- അനിഴം: ജോലിസ്ഥലത്ത് പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും മികച്ച വിജയം നേടാൻ സാധിക്കും. കുടുംബസമേതം യാത്രകൾ നടത്തും.
- തൃക്കേട്ട: അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. പണമിടപാടുകളിൽ ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക. രഹസ്യ ശത്രുക്കളുടെ ശല്യം ഉണ്ടായേക്കാം, ജാഗ്രത പാലിക്കുക.