ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഡിസംബർ 20, ശനി എങ്ങനെ എന്നറിയാം
ചിങ്ങം രാശി (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. രാഷ്ട്രീയ രംഗത്തോ സാമൂഹിക രംഗത്തോ പ്രവർത്തിക്കുന്നവർക്ക് ജനപ്രീതി വർദ്ധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നവർക്ക് മികച്ച തുടക്കം ലഭിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ധനലബ്ധിക്ക് യോഗമുണ്ട്.
കന്നി രാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴിൽപരമായ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭം ഉണ്ടാകും. എങ്കിലും ആരോഗ്യകാര്യത്തിൽ അശ്രദ്ധ കാണിക്കരുത്.
തുലാം രാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിക്കാർക്ക് ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. ഉത്തരവാദിത്തങ്ങൾ വർധിക്കുന്നത് മാനസിക സമ്മർദ്ദമുണ്ടാക്കാം. എങ്കിലും ആസൂത്രിതമായി നീങ്ങിയാൽ ജോലികൾ സമയത്തിന് തീർക്കാൻ സാധിക്കും. പങ്കാളിയുമായി നല്ല ബന്ധം പുലർത്താൻ ശ്രദ്ധിക്കുക. ചെലവുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ പണം സൂക്ഷിച്ച് ഉപയോഗിക്കുക.
വൃശ്ചികം രാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭാഗ്യാനുഭവങ്ങൾ വർധിക്കുന്ന ദിവസമാണിന്ന്. ഭാഗ്യക്കുറിയിലോ മറ്റ് നിക്ഷേപങ്ങളിലോ അപ്രതീക്ഷിത നേട്ടം ഉണ്ടായേക്കാം. പ്രണയിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ സാധിക്കും. സുഹൃത്തുക്കളിൽ നിന്ന് വലിയ സഹായങ്ങൾ പ്രതീക്ഷിക്കാം.