ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഫെബ്രുവരി 10, ചൊവ്വ) എങ്ങനെ എന്നറിയാം
♐ ധനു (Sagittarius) (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യദേവത കനിയുന്ന ദിവസമാണിന്ന്. ഭാഗ്യക്കുറി പോലുള്ള കാര്യങ്ങളിൽ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് മികച്ച ലാഭം കൊയ്യും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സന്തോഷകരമായ തീരുമാനങ്ങൾ ഉണ്ടാകും.
♑ മകരം (Capricorn) (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വീട് പണി പൂർത്തിയാക്കാൻ സാധിക്കും. ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി പണം ചിലവഴിക്കും. മാതാവിൻ്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.
♒ കുംഭം (Aquarius) (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കലാപ്രവർത്തകർക്കും സാംസ്കാരിക രംഗത്ത് ഉള്ളവർക്കും നേട്ടങ്ങൾ ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. സഹോദരങ്ങളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. മനസ്സിന്റെ സന്തോഷം നിലനിർത്തുന്ന വാർത്തകൾ കേൾക്കും.
♓ മീനം (Pisces) (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
സംസാരത്തിൽ മിതത്വം പാലിക്കുന്നത് അനാവശ്യ ശത്രുക്കളെ ഒഴിവാക്കാൻ സഹായിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ജോലി ലഭിക്കാൻ സാഹചര്യമൊരുങ്ങും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുന്നത് സന്തോഷം പകരും.