ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 മാർച്ച് 22, ഞായർ) എങ്ങനെ എന്നറിയാം
ധനു (Sagittarius)(മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യാനുഭവങ്ങൾ തേടിയെത്തുന്ന ദിവസമാണ്. തടസ്സപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങളും ഇന്ന് വേഗത്തിൽ പൂർത്തിയാകും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പുരോഗതിയുണ്ടാകും. ലോട്ടറി പോലെയുള്ള ഭാഗ്യപരീക്ഷണങ്ങളിൽ അനുകൂലമായ ഫലം ഉണ്ടായേക്കാം. ഈശ്വരവിശ്വാസം വർദ്ധിക്കും.
മകരം (Capricorn)(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലിഭാരം വർദ്ധിക്കുന്നത് മൂലം മാനസികമായ തളർച്ച അനുഭവപ്പെടാം. യോഗയോ ധ്യാനമോ ചെയ്യുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. സുഹൃത്തുക്കളുമായി തർക്കങ്ങളിൽ ഏർപ്പെടരുത്. അപ്രതീക്ഷിതമായി ചില ചെലവുകൾ വരാൻ സാധ്യതയുണ്ട്. സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ അനുകൂലമായ സമയമാണ്.
കുംഭം (Aquarius)(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ബുദ്ധിപരമായ തീരുമാനങ്ങളിലൂടെ ബിസിനസ്സിൽ വലിയ നേട്ടങ്ങൾ കൈവരിക്കും. വിദേശയാത്രയ്ക്കായി ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ നീങ്ങിക്കിട്ടും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സംതൃപ്തിയുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് മനസ്സിന് ഉന്മേഷം നൽകും.
മീനം (Pisces)(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
സൂര്യൻ നിങ്ങളുടെ രാശിയിൽ നിൽക്കുന്നതിനാൽ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഉഷ്ണരോഗങ്ങൾ വരാൻ സാധ്യതയുണ്ട്. കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കും. അനാവശ്യമായ വാഗ്ദാനങ്ങൾ ആർക്കും നൽകരുത്. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം വർദ്ധിക്കും.