നക്ഷത്രഫലം: 2026 ഒക്ടോബർ 09, വെള്ളി ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
19. മൂലം
പോയവാരങ്ങളിൽ നഷ്ടപ്പെട്ട ആത്മവിശ്വാസം പൂർണ്ണമായും വീണ്ടെടുക്കുന്ന ദിവസമാണ്. തീർപ്പാകാതെ കിടന്ന കേസുകളിലോ തർക്കങ്ങളിലോ അനുകൂലമായ മാറ്റമുണ്ടാകും. കച്ചവട രംഗത്ത് വിപണിപിടിക്കാൻ പുതിയ വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കും. ജോലിയിലെ തടസ്സങ്ങൾ എല്ലാം ഒന്നിനുപിറകെ ഒന്നായി മാറും. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുന്നത് മനസ്സിന് സന്തോഷമേകും. പുതിയ വീട്ടുപകരണങ്ങൾ വാങ്ങാൻ പണം ചെലവഴിക്കും.
20. പൂരാടം
മനസ്സിൽ വിചാരിച്ച പല ആഗ്രഹങ്ങളും എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിയുന്ന വൻ വിജയദിനമാണ്. സാമ്പത്തിക ഇടപാടുകളിൽ മികച്ച ലാഭം പ്രതീക്ഷിക്കാം. പുതിയ സ്വർണ്ണാഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാൻ അവസരമുണ്ടാകും. തൊഴിലിടത്തിൽ നിങ്ങൾ കാണിക്കുന്ന മികവിന് മേലധികാരികളിൽ നിന്ന് വലിയ പ്രശംസ ലഭിക്കും. ആഗ്രഹിച്ച ജോലിയിലേക്കുള്ള മാറ്റവും പ്രൊമോഷനും പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെക്കും.
21. ഉത്രാടം
നിങ്ങളുടെ ശാന്തവും സൗമ്യവുമായ പെരുമാറ്റം വഴി മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും നേടിയെടുക്കും. ഔദ്യോഗിക കാര്യങ്ങളിൽ ഉദ്ദേശിച്ച വിജയം കൈവരിക്കും. സാമ്പത്തിക മേഖല ഭദ്രമായി തുടരും. കമ്പനികളിൽ ഉദ്യോഗക്കയറ്റത്തിനുള്ള സാധ്യതകൾ ദൃശ്യമാകുന്നു. രാഷ്ട്രീയത്തിലും പൊതുരംഗത്തും പ്രവർത്തിക്കുന്നവർക്ക് ജനസമ്മതി വർദ്ധിക്കും. പുതിയ വീടോ ഭൂമിയോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമായി നടക്കും.
22. തിരുവോണം
വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും തിളക്കമാർന്ന വിജയം ലഭിക്കും. കുടുംബത്തിൽ ശാന്തതയും സമാധാനവും സന്തോഷകരമായ സംഭവങ്ങളും നടക്കും. വിദേശത്തുനിന്ന് പ്രതീക്ഷിച്ച നല്ല വാർത്തകളും സാമ്പത്തിക സഹായങ്ങളും ലഭിക്കും. സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ തൊഴിൽ മാർഗ്ഗങ്ങൾ നിങ്ങളുടെ മുന്നിൽ തുറക്കപ്പെടും. കടബാധ്യതകൾ ഒരുപരിധിവരെ തീർക്കാൻ സാധിക്കും.
23. അവിട്ടം
തൊഴിൽപരമായ അനിശ്ചിതത്വങ്ങൾ മാറി കൃത്യമായ ദിശാബോധം ലഭിക്കും. വീടിന്റെ അറ്റകുറ്റപ്പണികൾക്കോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി പണം ചിലവാകും. ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ ചിന്തിക്കാതെ തിടുക്കത്തിൽ എടുക്കുന്നത് ഒഴിവാക്കുക. യാത്രാവേളകളിൽ പണവും പ്രധാനപ്പെട്ട രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണം. മേലധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം മുന്നോട്ട് പോവുക.
24. ചതയം
കൃത്യമായി ആലോചിക്കാതെ ചെയ്യുന്ന കാര്യങ്ങൾ വലിയ അബദ്ധങ്ങളിൽ കലാശിച്ചേക്കാം എന്നതിനാൽ ഓരോ ചുവടും സൂക്ഷിക്കുക. ജോലി സ്ഥലത്ത് അധിക ചുമതലകളും ഉത്തരവാദിത്തങ്ങളും വർദ്ധിക്കും. ധനപരമായ വിഷയങ്ങളിൽ തികഞ്ഞ നിയന്ത്രണം പാലിക്കുക. എന്നാൽ ദിവസത്തിന്റെ രണ്ടാം പകുതിയോടെ അഥവാ വൈകുന്നേരത്തോടെ പ്രശ്നങ്ങൾ മാറി കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലാകും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അസ്വസ്ഥത കുറയ്ക്കും.
25. പൂരൂരുട്ടാതി
സാമ്പത്തിക നേട്ടങ്ങൾക്കും കാര്യവിജയത്തിനും വലിയ സാധ്യതയുള്ള ദിവസമാണ്. അധ്യാപകർ, നിയമജ്ഞർ, ഉപദേശകർ, കൺസൾട്ടന്റുമാർ എന്നിവർക്ക് തൊഴിലിൽ മികച്ച സമയമാണ്. ശത്രുക്കളുടെ നീക്കങ്ങളെയും തടസ്സങ്ങളെയും ബുദ്ധിപൂർവ്വം പ്രതിരോധിക്കാൻ സാധിക്കും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മികച്ച പിന്തുണ ലഭിക്കും. പുതിയ കോഴ്സുകളിലോ പരിശീലനങ്ങളിലോ ചേരാൻ അനുയോജ്യമായ ദിവസമാണ്.
26. ഉത്രട്ടാതി
മനസ്സമാധാനവും ആത്മവിശ്വാസവും തിരികെ ലഭിക്കുന്ന തികച്ചും അനുകൂലമായ ദിവസമാണ്. കർമ്മരംഗത്ത് ചെയ്യുന്ന കാര്യങ്ങളിൽ കൃത്യതയും വേഗതയും പുലർത്തും. പുതിയ ബിസിനസ്സ് ആശയങ്ങൾ വിജയകരമായി നടപ്പിലാക്കാൻ സാധിക്കും. മുൻപ് നടത്തിയ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. പ്രണയബന്ധങ്ങളിൽ ദൃഢതയും പരസ്പര വിശ്വാസവും വർദ്ധിക്കും. സാമ്പത്തിക ബാധ്യതകൾ ക്രമേണ കുറഞ്ഞുവരും.
27. രേവതി
കലാപരമായ നിങ്ങളുടെ കഴിവുകൾ നാലാൾക്ക് മുന്നിൽ പ്രകടിപ്പിക്കാനും അഭിനന്ദനങ്ങൾ നേടാനും അവസരം ലഭിക്കും. പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ അല്ലെങ്കിൽ ഉപഹാരങ്ങൾ സമ്മാനമായി ലഭിക്കാൻ സാധ്യതയുണ്ട്. വ്യവസായ വിപണന രംഗത്തുള്ളവർക്ക് ലാഭകരമായ പുതിയ കരാറുകൾ ലഭിക്കും. സാമ്പത്തിക സ്ഥിതിയിൽ ദൃശ്യമായ പുരോഗതിയുണ്ടാകും. കുടുംബത്തിൽ സന്തോഷ അന്തരീക്ഷം നിലനിൽക്കും.