നക്ഷത്രഫലം: 2025 ഡിസംബർ 17, ബുധൻ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
മധ്യ ഒൻപത് നക്ഷത്രക്കാർ
മകം: ചില കാര്യങ്ങളിൽ അനാവശ്യമായ വീ വാശികൾ ഒഴിവാക്കുന്നത് നല്ലതാണ്. ധനനഷ്ടത്തിന് സാധ്യതയുള്ളതിനാൽ പണമിടപാടുകളിൽ അതീവ ജാഗ്രത വേണം. മറ്റുള്ളവരുടെ ജാമ്യം നിൽക്കുന്നത് ഇന്ന് ഒഴിവാക്കുന്നത് നന്നായിരിക്കും. മനസ്സിന് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
പൂരം: ഭാഗ്യപരീക്ഷണങ്ങൾക്ക് മുതിരുന്നത് ഇന്ന് നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. തൊഴിൽ സ്ഥലത്ത് നിങ്ങളുടെ ആത്മവിശ്വാസം പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ അനുകൂലമാകും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് മാനസിക സംഘർഷം കുറയ്ക്കും.
ഉത്രം: ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കാൻ സാധ്യതയുള്ള ദിവസമാണിത്. ഗൃഹത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. പുതിയ സുഹൃദ്‌ബന്ധങ്ങൾ വഴി ഭാവിയിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. ലോട്ടറി പോലുള്ള കാര്യങ്ങളിൽ അപ്രതീക്ഷിത ഭാഗ്യം ഉണ്ടായേക്കാം.
അത്തം: പണം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കപ്പെടും. അനാവശ്യമായ ആകുലതകൾ ഒഴിവാക്കി കർമ്മരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. പങ്കാളിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നത് കുടുംബബന്ധം ദൃഢമാക്കും. യാത്രകൾ സുഖകരമായിരിക്കും.
ചിത്തിര: സാമൂഹിക രംഗത്ത് സജീവമാകുന്നതിലൂടെ ബഹുമാനവും അംഗീകാരവും ലഭിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്കായി പണം ചെലവഴിക്കും. പഴയ മുതൽമുടക്കുകളിൽ നിന്ന് ലാഭം ലഭിക്കും. പുതിയ വീട് വാങ്ങുന്നതിനെക്കുറിച്ചോ സ്ഥലം വാങ്ങുന്നതിനെക്കുറിച്ചോ ആലോചിക്കും.
ചോതി: വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു ലക്ഷ്യം ഇന്ന് പൂർത്തീകരിക്കും. പുതിയ കോഴ്സുകളിൽ ചേരാനോ അറിവ് വർദ്ധിപ്പിക്കാനോ സാധിക്കും. സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കും. വിദേശയാത്രയ്ക്ക് ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും.
വിശാഖം: നിങ്ങളുടെ നക്ഷത്രമായതിനാൽ ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ഉചിതമാണ്. സർഗ്ഗാത്മകമായ കഴിവുകൾ പുറത്തെടുക്കാൻ അവസരം ലഭിക്കും. ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്താൻ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം യാത്രകൾ പോകാൻ അവസരമുണ്ടാകും.
അനിഴം: പ്രവൃത്തികളിൽ ചെറിയ മന്ദത അനുഭവപ്പെടാമെങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ വേഗത്തിലാകും. മേലുദ്യോഗസ്ഥരുടെ അപ്രീതി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. സാമ്പത്തിക സഹായം ആവശ്യമായി വന്നേക്കാം.
തൃക്കേട്ട: ദാമ്പത്യ ജീവിതം മനോഹരമായി മുന്നോട്ട് പോകും. വിദേശത്ത് കഴിയുന്ന ബന്ധുക്കളിൽ നിന്ന് നല്ല വാർത്തകൾ എത്തും. പൈതൃകമായി ലഭിക്കാനുള്ള സ്വത്തുക്കൾ കൈവശം വരാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാനുള്ള പദ്ധതികൾ തുടങ്ങും.