നക്ഷത്രഫലം: 2025 ഡിസംബർ 25, വ്യാഴം ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
അവസാന ഒൻപത് നക്ഷത്രക്കാർ
മൂലം: ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ദൂരയാത്രകൾ കഴിയുന്നതും ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അനാവശ്യമായ ചിലവുകൾ നിയന്ത്രിക്കുക.
പൂരാടം: പ്രണയിക്കുന്നവർക്കും വിവാഹം ആഗ്രഹിക്കുന്നവർക്കും മികച്ച ദിവസമാണ്. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. പുതിയ വരുമാന മാർഗ്ഗങ്ങൾ തെളിയും.
ഉത്രാടം: കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാൻ സാധ്യതയുണ്ട്. ബന്ധുക്കളുമായി ഉണ്ടായിരുന്ന പിണക്കങ്ങൾ മാറും. സർക്കാർ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.
തിരുവോണം: പുതിയ തൊഴിലന്വേഷകർക്ക് മികച്ച ജോലി ലഭിക്കാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങളിൽ നിന്നും ലാഭം ലഭിക്കും. ആഗ്രഹിച്ച കാര്യങ്ങൾ തടസ്സമില്ലാതെ നടക്കും.
അവിട്ടം: ആത്മീയ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. പരോപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കും. പഴയകാല സുഹൃത്തുക്കളെ കാണാൻ ഇടയാകും.
ചതയം: നിങ്ങൾക്ക് ഇന്ന് ശാരീരികവും മാനസികവുമായ ഉന്മേഷം അനുഭവപ്പെടും. ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും സാധിക്കും. കാര്യവിജയം ഉണ്ടാകും.
പൂരുരുട്ടാതി: ജോലിക്കാര്യം സംബന്ധിച്ച് ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം. എന്നാൽ അമിതമായി ആശങ്കപ്പെടേണ്ടതില്ല. വൈകുന്നേരത്തോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
ഉത്രട്ടാതി: പഠനകാര്യത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ സാഹചര്യമാണ്. പുതിയ കാര്യങ്ങൾ പഠിക്കാൻ താല്പര്യം കാണിക്കും. പിതാവിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും.
രേവതി: സുഖസൗകര്യങ്ങൾ വർദ്ധിക്കും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങാൻ സാധിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചിലവഴിക്കാൻ സാധിക്കുന്ന ദിവസമാണ്.