നക്ഷത്രഫലം: 2025 ഡിസംബർ 26, വെള്ളി ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
അവസാന ഒൻപത് നക്ഷത്രക്കാർ
മൂലം
ദൈവീക കാര്യങ്ങൾക്കും പ്രാർത്ഥനകൾക്കുമായി ഇന്ന് കൂടുതൽ സമയം മാറ്റിവെക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ഇന്ന് പുനരാരംഭിക്കാൻ സാധിക്കും. പിതൃസ്വത്ത് ലഭിക്കാനുള്ള തടസ്സങ്ങൾ നീങ്ങും. യാത്രകൾ ഗുണകരമായി ഭവിക്കും.
പൂരാടം
അപ്രതീക്ഷിതമായി പണം കൈവരാൻ സാധ്യതയുള്ള ദിവസമാണ് പൂരാടം നക്ഷത്രക്കാർക്ക് ഇന്ന്. എങ്കിലും ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. വിരുന്നുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുമ്പോൾ അമിതമായ ചിലവുകൾ വരാതെ നോക്കുക.
ഉത്രാടം
ജോലിയിൽ സ്ഥാനക്കയറ്റത്തിനോ ശമ്പള വർദ്ധനവിനോ സാധ്യതയുള്ള ദിവസമാണിത്. സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിട്ടുള്ളവർക്ക് അനുകൂലമായ മറുപടി ലഭിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ പദവികൾ ലഭിക്കാൻ സാധ്യതയുണ്ട്.
തിരുവോണം
പൊതുപ്രവർത്തനങ്ങളിൽ സജീവമാകാൻ തിരുവോണം നക്ഷത്രക്കാർക്ക് സാധിക്കും. മാതാപിതാക്കളുടെ ആരോഗ്യം ഇന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദീർഘദൂര യാത്രകൾക്ക് സാധ്യതയുണ്ട്. ജോലിയിൽ സഹപ്രവർത്തകരുമായി ഒത്തുപോവുക.
അവിട്ടം
പങ്കാളിത്ത ബിസിനസ്സിൽ ലാഭം വർദ്ധിക്കാനും പുതിയ കരാറുകളിൽ ഒപ്പിടാനും സാധിക്കും. കുടുംബാംഗങ്ങളുമായി വിനോദയാത്രകൾ പോകാൻ അവസരം ലഭിക്കും. പഴയ ബാധ്യതകൾ തീർക്കാൻ അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്ന് പണം ലഭിക്കും.
ചതയം
മുതിർന്ന വ്യക്തികളുടെയും ഗുരുനാഥന്മാരുടെയും ഉപദേശങ്ങൾ സ്വീകരിക്കുന്നത് ചതയം നക്ഷത്രക്കാർക്ക് ഇന്ന് വലിയ ഗുണം ചെയ്യും. പണമിടപാടുകളിൽ ജാഗ്രത പാലിക്കണം. അനാവശ്യ ഭയങ്ങൾ മാറ്റിവെച്ച് മുന്നോട്ട് പോകുക, വിജയം സുനിശ്ചിതമാണ്.
പൂരുരുട്ടാതി
മംഗള കാര്യങ്ങളിൽ പങ്കെടുക്കാനും ബന്ധുക്കളെ സന്ദർശിക്കാനും സമയം കണ്ടെത്തും. സഹപ്രവർത്തകരുടെ ഭാഗത്തുനിന്ന് വലിയ സഹായം തൊഴിലിടങ്ങളിൽ ലഭിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുള്ള ദിവസമാണിത്.
ഉത്രട്ടാതി
വിദ്യാർത്ഥികൾക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും മികച്ച വിജയമുണ്ടാകുന്ന ദിവസമാണ്. തൊഴിൽ അന്വേഷകർക്ക് നല്ല സ്ഥാപനങ്ങളിൽ നിന്ന് ജോലി വാഗ്ദാനം ലഭിക്കും. വീടിനുള്ളിലെ അന്തരീക്ഷം വളരെ സന്തോഷകരമായിരിക്കും.
രേവതി
പുതിയ വാഹനം വാങ്ങാനോ പഴയത് മാറ്റി പുതിയത് എടുക്കാനോ രേവതി നക്ഷത്രക്കാർക്ക് ഇന്ന് യോഗമുണ്ട്. ദീർഘകാലമായുള്ള കുടുംബ തർക്കങ്ങൾ മുതിർന്നവരുടെ ഇടപെടലിലൂടെ പരിഹരിക്കപ്പെടും. സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധിക്കും.