നക്ഷത്രഫലം: 2025 നവംബർ 09, ഞായർ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
അവസാന ഒൻപത് നക്ഷത്രക്കാർ
മൂലം
നിങ്ങളുടെ ശ്രമങ്ങൾക്ക് ഫലമുണ്ടാകും. ഉന്നതരിൽ നിന്നും ആവശ്യമായ സഹായം ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് അനുകൂലമായ സാഹചര്യം ഉണ്ടാകും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ നല്ല ദിവസമാണ്. ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ വിജയം ഉറപ്പിക്കാം.
പൂരാടം
കാര്യവിജയവും സന്തോഷവും പ്രതീക്ഷിക്കാം. ധനപരമായ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം സന്തോഷത്തോടെ ചെലവഴിക്കാൻ സാധിക്കും. സമൂഹത്തിൽ സ്ഥാനമാനങ്ങൾ വർദ്ധിക്കാനും പ്രശംസ നേടാനും സാധ്യതയുണ്ട്.
ഉത്രാടം
പൊതുവെ അനുകൂലമായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കും. ലക്ഷ്യത്തിൽ എത്തിച്ചേരാൻ അൽപ്പം പരിശ്രമം കൂടുതൽ വേണ്ടിവരും. ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ കൂടുതൽ അനുകൂലമാവുകയും പ്രതീക്ഷിച്ച ഫലം ലഭിക്കുകയും ചെയ്യും.
തിരുവോണം
എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പാലിക്കുക. ധനനഷ്ടം, കാര്യപരാജയം, ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. എല്ലാ കാര്യങ്ങളിലും ക്ഷമയോടെ കാത്തിരിക്കുന്നത് ഗുണം ചെയ്യും.
അവിട്ടം
പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിങ്ങളുടെ കാര്യങ്ങളിൽ പിന്തുണ നൽകും. സാമ്പത്തികമായി മെച്ചമുണ്ടാകും. പുതിയ സംരംഭങ്ങളെക്കുറിച്ച് ആലോചിക്കാനും തുടങ്ങാനും നല്ല ദിവസമാണ്.
ചതയം
ശാരീരികവും മാനസികവുമായ ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. ശ്രദ്ധക്കുറവ് കാരണം ജോലിയിൽ തെറ്റുകൾ വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മാനസിക സന്തോഷം നൽകും.
പൂരുരുട്ടാതി
സാമ്പത്തികമായ ഉയർച്ച ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. യാത്രകൾ പോകാൻ സാധ്യതയുണ്ട്. പൊതുരംഗത്ത് പ്രശസ്തി നേടാൻ സാധ്യതയുണ്ട്. മനസ്സിലെ ആഗ്രഹങ്ങൾ സാധിക്കാനുള്ള നല്ല ദിവസമാണിത്.
ഉത്രട്ടാതി
വരുമാനം വർദ്ധിക്കും. ധനപരമായ ഇടപാടുകൾ ലാഭകരമാകും. പുതിയ പദ്ധതികൾക്ക് പണം മുടക്കാൻ നല്ല ദിവസമാണ്. ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ ഉണ്ടാകും. മാനസികമായ സന്തോഷം നിലനിൽക്കുകയും ചെയ്യും.
രേവതി
പൊതുവെ അനുകൂലമായ ദിവസമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം പ്രതീക്ഷിക്കാം. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരം ലഭിക്കും. യാത്രകൾക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.