നക്ഷത്രഫലം: 2025 ഒക്ടോബർ 20, തിങ്കളാഴ്‌ച ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
മകം: കാര്യങ്ങൾ പൊതുവെ ഇന്ന് അനുകൂലമായിരിക്കും. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാവാം. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ.
പൂരം: കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സാധിക്കും. പുതിയ വസ്ത്രങ്ങളോ ആഢംബര വസ്തുക്കളോ വാങ്ങാൻ സാധ്യതയുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് അംഗീകാരവും പ്രശംസയും ലഭിക്കാൻ സാധ്യതയുണ്ട്.
ഉത്രം: പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഇന്ന് നല്ല ഫലം പ്രതീക്ഷിക്കാം. സാമ്പത്തികപരമായ കാര്യങ്ങളിൽ പുരോഗതിയും വരുമാന വർദ്ധനവും കാണുന്നു. എന്നാൽ പ്രതീക്ഷിച്ച ചില കാര്യങ്ങളിൽ അൽപ്പം കാലതാമസം നേരിടാനും സാധ്യതയുണ്ട്.
അത്തം: ഇന്ന് പൊതുവെ അത്തം നക്ഷത്രക്കാർക്ക് പല കാര്യങ്ങളിലും നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികപരമായ ഇടപാടുകൾക്ക് നല്ല ദിവസമാണ്, നിക്ഷേപങ്ങളിൽ ലാഭം പ്രതീക്ഷിക്കാം. ആസൂത്രിത പദ്ധതികളിൽ വിജയം കൈവരിക്കും.
ചിത്തിര: ഇന്ന് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് പൊതുവെ കാണുന്നത്. അലസത ഒഴിവാക്കി കർമ്മരംഗത്ത് സജീവമാകാൻ ശ്രമിക്കണം. ദീർഘവീക്ഷണത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ അനുകൂലമാവുകയും ദൂരവ്യാപകമായ ഗുണങ്ങൾ നൽകുകയും ചെയ്യും.
ചോതി: ദീർഘവീക്ഷണത്തോടുകൂടി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളിലും തൃപ്തികരമായ വിജയം കൈവരിക്കും. വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിക്കാനുള്ള ശ്രമങ്ങൾ വിജയിക്കാൻ യോഗം കാണുന്നു. സാമ്പത്തികപരമായ സുരക്ഷിതത്വം ഉണ്ടാകും.
വിശാഖം: തൊഴിൽ മേഖലകളിൽ പുതിയ അവസരങ്ങൾ വന്നുചേരാൻ സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് യാത്രകൾ ആവശ്യമായി വരാം. സാമ്പത്തികപരമായ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും, എന്നാൽ ചെറിയ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
അനിഴം: ഇന്ന് ധനപരമായ കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും, കടങ്ങൾ വീട്ടാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനോ ശമ്പളവർദ്ധനവിനോ സാധ്യത കാണുന്നു. കുടുംബാംഗങ്ങളുമായി കൂടുതൽ സന്തോഷത്തോടെ സമയം ചെലവഴിക്കാൻ സാധിക്കും.
തൃക്കേട്ട: അപ്രതീക്ഷിതമായി ചില ചെലവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്, സാമ്പത്തിക കാര്യങ്ങൾ കരുതലോടെ കൈകാര്യം ചെയ്യുക. വൈകാരികമായ തീരുമാനങ്ങൾ ഒഴിവാക്കണം. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നത് നല്ലതാണ്.