നക്ഷത്രഫലം: 2025 ഒക്ടോബർ 24, വെള്ളിയാഴ്‌ച ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
മധ്യ ഒൻപത് നക്ഷത്രക്കാർ
മകം
യാത്രകൾക്ക് സാധ്യത കാണുന്നു. പൂർവ്വിക സ്വത്തുക്കളെക്കുറിച്ച് ചിന്തിക്കും. പൊതുരംഗത്ത് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. അമിതമായ ആത്മവിശ്വാസം ഒഴിവാക്കുക.
പൂരം
കലാപരമായ കാര്യങ്ങളിൽ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. ധനപരമായ കാര്യങ്ങളിൽ നല്ല ഫലം പ്രതീക്ഷിക്കാം. കുടുംബത്തിൽ ചില സന്തോഷകരമായ വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. എതിർപ്പുകളെ സൗമ്യമായി നേരിടുക.
ഉത്രം
മാതാപിതാക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. തൊഴിലിടത്തിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും. സ്വന്തം തീരുമാനങ്ങൾ മറ്റുള്ളവർ അംഗീകരിക്കും. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്.
അത്തം
നിങ്ങളുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കുന്ന ദിവസമാണിത്. സാമ്പത്തികമായി നില മെച്ചപ്പെടും. പങ്കാളിത്ത ബിസിനസ്സുകൾ ലാഭകരമാകും. ദാമ്പത്യ ബന്ധത്തിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കും.
ചിത്തിര
പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. അമിതമായി സംസാരിക്കുന്നതുമൂലം പ്രശ്നങ്ങളുണ്ടാവാതെ ശ്രദ്ധിക്കുക. അപ്രതീക്ഷിത ധനച്ചെലവിന് സാധ്യത.
ചോതി
മാനസികമായ സന്തോഷം അനുഭവിക്കാൻ സാധിക്കും. സാമ്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾക്ക് അയവ് വരും. പുതിയ സൗഹൃദങ്ങളിൽ ജാഗ്രത പാലിക്കുക. യാത്രകൾക്ക് സാധ്യത കാണുന്നു.
വിശാഖം
ഉച്ചവരെ കാര്യങ്ങൾ അനുകൂലമായിരിക്കും. അതിനുശേഷം കാര്യതടസ്സങ്ങൾ, അലച്ചിൽ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ വരാതെ ശ്രദ്ധിക്കുക. തൊഴിലിടത്തിൽ മേലുദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസമുണ്ടാവാതെ ശ്രദ്ധിക്കുക.
അനിഴം
പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ നല്ല ദിവസമാണ്. തൊഴിലിൽ ഉയർച്ച പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. സഹോദര സ്ഥാനീയരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും.
തൃക്കേട്ട
സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. അനാവശ്യമായ ചിലവുകൾ നിയന്ത്രിക്കുക. യാത്രകൾ ഒഴിവാക്കുന്നത് നന്നായിരിക്കും. തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക.