നക്ഷത്രഫലം: 2025 ഒക്ടോബർ 26, ഞായറാഴ്ച ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
അവസാന ഒൻപത് നക്ഷത്രക്കാർ
മൂലം
പാപഗ്രഹങ്ങളുടെ സ്വാധീനം കാരണം ആശയക്കുഴപ്പങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതികർത്തവ്യതാമൂഢരാവാതെ ശ്രദ്ധിക്കണം. എങ്കിലും കുടുംബത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കുന്നത് ആശ്വാസമാകും.
പൂരാടം
തൊഴിലുമായി ബന്ധപ്പെട്ട് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകാനും ജോലിയിൽ പ്രശസ്തി നേടാനും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമൂഹികമായ കാര്യങ്ങളിൽ സജീവമാകുകയും പ്രശസ്തി നേടുകയും ചെയ്യും.
ഉത്രാടം
ഈ ദിവസം നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുവാൻ യോഗം കാണുന്നു. ഉദ്യോഗാർത്ഥികൾക്ക് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. സങ്കൽപ്പങ്ങൾ യാഥാർഥ്യമാക്കാൻ വേണ്ടി പ്രവർത്തിക്കുക.
തിരുവോണം
തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അതീവശ്രദ്ധ വേണ്ടി വരും. മാതാപിതാക്കളുടെ അനുഗ്രഹത്താലും ഈശ്വരപ്രാർത്ഥനകളാലും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും.
അവിട്ടം
കാര്യങ്ങൾ പൊതുവെ അനുകൂലമാകും. സാമ്പത്തികമായി പുരോഗതി നേടാൻ സാധിക്കും. സുഹൃത്തുക്കളുമായി ഒത്തുചേരാൻ സാധ്യതയുണ്ട്. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് സാമ്പത്തിക ഭദ്രത നിലനിർത്താൻ സഹായിക്കും.
ചതയം
ഈ ദിവസം പ്രണയബന്ധങ്ങളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കാൻ സാധിക്കും. സാമ്പത്തിക ചുമതലകൾ വർദ്ധിക്കും, അത് കാര്യക്ഷമതയോടെ നിർവ്വഹിക്കാൻ ശ്രമിക്കുക. പുതിയ വരുമാന മാർഗ്ഗങ്ങൾ പ്രതീക്ഷിക്കാം.
പൂരൂരുട്ടാതി
ഈ ദിവസം നിങ്ങളുടെ മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ യോഗമുണ്ട്. പൊതുവെ സന്തോഷകരമായ ദിവസമായിരിക്കും.
ഉത്രട്ടാതി
കാര്യങ്ങൾ പൊതുവെ ശുഭകരമായിരിക്കും. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. എന്നിരുന്നാലും, ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും കരുതലും നൽകേണ്ടത് അത്യാവശ്യമാണ്.
രേവതി
ധനപരമായി ഈ ദിവസം നിങ്ങൾക്ക് അനുകൂലമാണ്. തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വിവാഹ ആലോചനകളിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയും. ഭക്ഷണസുഖം വർധിക്കാൻ സാധ്യതയുണ്ട്.