നക്ഷത്രഫലം: 2026 ഏപ്രിൽ 26, ഞായർ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
മൂലം മുതൽ രേവതി വരെ
19. മൂലം: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതികൾ തേടിയെത്തും. പദവികൾ ഉയരാൻ സാധ്യതയുണ്ട്. കഠിനാധ്വാനം ചെയ്യുന്നവർക്ക് അർഹമായ പ്രതിഫലം ലഭിക്കും. പുതിയ വീട് വാടകയ്ക്കെടുക്കാനോ മാറാനോ ആഗ്രഹിക്കുന്നവർക്ക് ഇന്ന് തടസ്സങ്ങൾ ഉണ്ടാകില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കുന്നത് പില്ക്കാലത്ത് ഗുണകരമാകും.
20. പൂരാടം: ഭാഗ്യാനുഭവങ്ങൾ ഏറുന്ന ഒരു ദിവസമാണ്. കടം കൊടുത്ത പണം തിരികെ ലഭിക്കും. ഗൃഹത്തിൽ ആഘോഷങ്ങൾ നടക്കാൻ സാധ്യതയുണ്ട്. പരീക്ഷകളിൽ ഉന്നത വിജയം നേടും. കുടുംബാംഗങ്ങളോടൊപ്പം യാത്രകൾ ചെയ്യാൻ അവസരം ലഭിക്കും. പുതിയ തൊഴിൽ മേഖലകൾ കണ്ടെത്താൻ പരിശ്രമിക്കുന്നവർക്ക് ശുഭവാർത്ത ലഭിക്കും.
21. ഉത്രാടം: മനസ്സിൽ കരുതിയ കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ വഴി ബിസിനസ്സിൽ വളർച്ചയുണ്ടാകും. ഭക്ഷണകാര്യത്തിൽ നിയന്ത്രണം വേണം. അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. ദൂരയാത്രകൾ ഫലപ്രദമാകും. ഉച്ചയ്ക്ക് ശേഷം അപ്രതീക്ഷിത ധനലാഭം പ്രതീക്ഷിക്കാം.
22. തിരുവോണം: സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ ഇടപെടലുകൾ സഹായിക്കും. സമൂഹത്തിൽ അന്തസ്സ് വർധിക്കും. ബിസിനസ്സിൽ ലാഭം വർധിക്കും. പഴയ കടബാധ്യതകൾ തീർക്കാൻ സാധിക്കും. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കാൻ ഇടയാകും.
23. അവിട്ടം: പ്രവർത്തന രംഗത്ത് ചില വെല്ലുവിളികൾ നേരിടേണ്ടി വരും. എങ്കിലും പതറാതെ മുന്നോട്ട് പോകുക. സഹപ്രവർത്തകരുടെ കുശസൃതികൾ ശ്രദ്ധിക്കുക. ധനമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കണം. ആരോഗ്യസ്ഥിതി മോശമാകാൻ സാധ്യതയുള്ളതിനാൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. പ്രാർത്ഥനകൾക്കായി സമയം കണ്ടെത്തുന്നത് ആശ്വാസം നൽകും.
24. ചതയം: പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താല്പര്യം വർധിക്കും. വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. വീട് മാറ്റത്തിനോ പുതിയ നിർമ്മാണങ്ങൾക്കോ ഇന്ന് അനുയോജ്യമാണ്. ശത്രുക്കളുടെ നീക്കങ്ങൾ നിഷ്ഫലമാകും. ജീവിതപങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. ഉല്ലാസയാത്രകൾക്ക് പദ്ധതിയിടും.
25. പൂരൂരുട്ടാതി: തടസ്സപ്പെട്ടുകൊണ്ടിരുന്ന എല്ലാ കാര്യങ്ങളും ഇന്ന് ശുഭകരമായി അവസാനിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയമാണ്. സാമ്പത്തിക ലാഭം ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രീതി ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ സന്തോഷത്തോടെ സ്വീകരിക്കും. കുട്ടികൾക്കായി സമയം ചിലവഴിക്കുന്നത് മനസ്സിന് സന്തോഷം നൽകും.
26. ഉത്രട്ടാതി: എല്ലാ കാര്യങ്ങളിലും തികഞ്ഞ ജാഗ്രത പാലിക്കേണ്ട ദിവസമാണ്. ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ വിജയം കൈവരിക്കാം. അനാവശ്യമായ ചിന്തകൾ ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തിൽ ചെറിയ കലഹങ്ങൾക്ക് സാധ്യതയുണ്ട്, വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുക. ആരോഗ്യകാര്യത്തിൽ കൃത്യമായ പരിശോധനകൾ നടത്തുന്നത് നല്ലതാണ്.
27. രേവതി: ഭാഗ്യദേവത കനിഞ്ഞു അനുഗ്രഹിക്കുന്ന ദിവസമാണിന്ന്. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ബിസിനസ്സിൽ വലിയ വളർച്ച കൈവരിക്കും. പ്രണയിതാക്കൾക്ക് ശുഭകരമായ വാർത്തകൾ ലഭിക്കും. യാത്രകൾ പ്രയോജനപ്പെടും. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം വിനോദങ്ങളിൽ ഏർപ്പെടും.