നക്ഷത്രഫലം: 2026 ജനുവരി 11, ഞായർ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
മകം മുതൽ തൃക്കേട്ട വരെ
മകം: പുതിയ സൗഹൃദങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.
പൂരം: കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച സമയമാണ്. പ്രശസ്തിയും അംഗീകാരവും തേടിയെത്തും. ധനലഭ്യത ഉണ്ടാകും.
ഉത്രം: ഉത്തരവാദിത്തങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. വീട് പണി പൂർത്തിയാക്കാൻ ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം.
അത്തം: സഹോദരങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. പൊതുരംഗത്ത് പ്രശസ്തി കൂടും. യാത്രാ ക്ലേശത്തിന് സാധ്യതയുണ്ട്.
ചിത്തിര: തൊഴിൽ മാറ്റത്തിന് ശ്രമിക്കുന്നവർക്ക് നല്ല സമയമല്ല. നിലവിലുള്ള ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പങ്കാളിയുമായി സമയം ചിലവഴിക്കാൻ ശ്രമിക്കുക.
ചോതി: പഴയകാല നിക്ഷേപങ്ങളിൽ നിന്നും ലാഭം ലഭിക്കും. പുതിയ വീട് വാങ്ങാൻ തീരുമാനിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
വിശാഖം: ശത്രുക്കളുടെ നീക്കങ്ങൾ പരാജയപ്പെടുത്താൻ സാധിക്കും. കോടതി സംബന്ധമായ കാര്യങ്ങളിൽ വിജയം ലഭിക്കും.
അനിഴം: പ്രിയപ്പെട്ടവരുമായി പിണങ്ങാൻ സാധ്യതയുണ്ട്. സംസാരത്തിൽ മിതത്വം പാലിക്കുക. പണം കടം കൊടുക്കുന്നത് ഒഴിവാക്കുക.
തൃക്കേട്ട: അപ്രതീക്ഷിതമായി പണം വന്നുചേരും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് വിജയം ഉണ്ടാകും. മനസ്സിന് സമാധാനം ലഭിക്കും.