നക്ഷത്രഫലം: 2026 ജനുവരി 12, തിങ്കളാഴ്ച ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
10. മകം
തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് ഗുണകരമാകും. പുതിയ ബിസിനസ്സ് ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കും. പിതൃസ്വത്ത് സംബന്ധമായ കാര്യങ്ങളിൽ അനുകൂല തീരുമാനം.
11. പൂരം
പൂരം നക്ഷത്രക്കാർക്ക് ഇന്ന് പ്രണയ കാര്യങ്ങളിൽ വിജയം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഐക്യം വർദ്ധിക്കും. കച്ചവടക്കാർക്ക് ലാഭം ഇരട്ടിക്കും. പഴയ സുഹൃത്തുക്കളെ കാണാൻ അവസരം ലഭിക്കും.
12. ഉത്രം
സാമൂഹിക അംഗീകാരം വർദ്ധിക്കുന്ന ദിനമാണിത്. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ പദവികൾ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴി തെളിയും.
13. അത്തം
മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും. കൃഷിയിൽ നിന്നും ആദായം വർദ്ധിക്കും. പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ യോഗമുണ്ട്.
14. ചിത്തിര
ചിത്തിര നക്ഷത്രക്കാർ ഇന്ന് വൈകാരികമായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് ശത്രുക്കളുടെ നീക്കങ്ങളെ കരുതിയിരിക്കുക. അമിത വേഗതയിലുള്ള വാഹന യാത്ര ഒഴിവാക്കുക.
15. ചോതി
ഇന്ന് നിങ്ങളുടെ നക്ഷത്രത്തിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നതിനാൽ മനസ്സ് അല്പം ചഞ്ചലമായേക്കാം. എന്നാൽ ആത്മീയ കാര്യങ്ങളിൽ ഏർപ്പെടുന്നത് ശാന്തി നൽകും. വിദേശത്ത് നിന്നും നല്ല വാർത്തകൾ വരും.
16. വിശാഖം
സാമ്പത്തിക ഭദ്രത കൈവരും. കുടുംബത്തിൽ പുതിയ അതിഥികൾ വരാൻ സാധ്യതയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും. പത്രപ്രവർത്തന രംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും.
17. അനിഴം
അനിഴം നക്ഷത്രക്കാർക്ക് ഇന്ന് കാര്യവിജയമുണ്ടാകും. ദീർഘകാലമായുള്ള രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. പുതിയ വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
18. തൃക്കേട്ട
അമിതമായ ആത്മവിശ്വാസം ദോഷം ചെയ്തേക്കാം. പണമിടപാടുകളിൽ രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചിലവഴിക്കാൻ ശ്രമിക്കുക.