നക്ഷത്രഫലം: 2026 ജനുവരി 18, ഞായറാഴ്ച ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
10. മകം
പിതൃസ്വത്ത് സംബന്ധമായ കാര്യങ്ങളിൽ തീരുമാനമാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. മത്സരപരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കും.
11. പൂരം
ആഡംബര വസ്തുക്കൾ വാങ്ങാനായി പണം ചെലവാക്കും. പ്രണയബന്ധങ്ങളിൽ സന്തോഷം കണ്ടെത്തും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ ഓർഡറുകൾ ലഭിക്കാം.
12. ഉത്രം
നേതൃപാടവം തെളിയിക്കാൻ അവസരം ലഭിക്കും. ശത്രുക്കളുടെ തന്ത്രങ്ങളെ അതിജീവിക്കാൻ സാധിക്കും. ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക.
13. അത്തം
സാമ്പത്തിക നില ഭദ്രമാകും. കൃഷിയിൽ നിന്നും മികച്ച ആദായം ലഭിക്കും. സഹോദരങ്ങളുമായുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടും. വാഹന സംബന്ധമായ ചെലവുകൾ ഉണ്ടായേക്കാം.
14. ചിത്തിര
പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. സുഹൃത്തുക്കളുടെ സഹായം കൃത്യസമയത്ത് ലഭ്യമാകും. പണമിടപാടുകളിൽ രേഖകൾ കൃത്യമായി സൂക്ഷിക്കുക.
15. ചോതി
കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന ദിവസമാണ്. മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. ദൈവീക കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും.
16. വിശാഖം
വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് തടസ്സങ്ങൾ നീങ്ങിക്കിട്ടും. രാഷ്ട്രീയ രംഗത്ത് ഉള്ളവർക്ക് മേൽക്കൈ ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.
17. അനിഴം
അത്യാവശ്യഘട്ടങ്ങളിൽ ബന്ധുക്കളുടെ സഹായം തേടേണ്ടി വരും. മനസ്സിന് അല്പം മടുപ്പ് തോന്നാമെങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ അനുകൂലമാകും. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഉത്തമം.
18. തൃക്കേട്ട
അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാം. ദീർഘകാലമായുള്ള രോഗങ്ങൾക്ക് ശമനം ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനമാകും. ഭക്ഷണ സുഖം ലഭിക്കും.