സമ്പത്തിന്റെ വാരഫലം; 2026 മാർച്ച് 16 മുതൽ 22 വരെ നിങ്ങളുടെ രാശിയിൽ ധനലക്ഷ്മി കടാക്ഷിക്കുമോ?
ധനു രാശി (Sagittarius)
പൊതുവെ ഗുണകരമായ വാരമാണിത്. ഇടയ്ക്ക് മുടങ്ങിപ്പോയ വരുമാന മാർഗ്ഗങ്ങൾ വീണ്ടും സജീവമാക്കാൻ സാധിക്കും. പണം സമ്പാദിക്കുന്ന കാര്യത്തിൽ പുതിയ ഐഡിയകൾ നടപ്പിലാക്കും. എന്നാൽ അമിതമായി പണം മറ്റുള്ളവർക്ക് കടം നൽകുന്നത് ഈ വാരം ഒഴിവാക്കുന്നതാണ് ബുദ്ധി. ഭാഗ്യ നിറം: മഞ്ഞ, ഭാഗ്യ നമ്പർ: 3, ഭാഗ്യ ദിവസം: വ്യാഴം
മകരം രാശി (Capricorn)
സമ്പാദ്യശീലം വർദ്ധിപ്പിക്കാൻ സാധിക്കുന്ന വാരമാണിത്. ചെറിയ തുകകൾ കൃത്യമായി നിക്ഷേപിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും. ബിസിനസ്സിൽ നിന്ന് സ്ഥിരമായ ലാഭം പ്രതീക്ഷിക്കാം. അനാവശ്യമായ ജാമ്യം നിൽക്കുന്നതോ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ഏറ്റെടുക്കുന്നതോ ഒഴിവാക്കുക. ഭാഗ്യ നിറം: കടും നീല, ഭാഗ്യ നമ്പർ: 8, ഭാഗ്യ ദിവസം: ശനി
കുംഭം രാശി (Aquarius)
പെട്ടെന്നുള്ള ചിലവുകൾ മൂലം സാമ്പത്തിക സമ്മർദ്ദം അനുഭവപ്പെട്ടേക്കാം. പണം കടം കൊടുക്കുമ്പോഴോ വാങ്ങുമ്പോഴോ കൃത്യമായ രേഖകൾ സൂക്ഷിക്കുക. വാരത്തിന്റെ അവസാന മൂന്ന് ദിവസങ്ങളിൽ സാമ്പത്തിക നില മെച്ചപ്പെടുകയും കൂടുതൽ പണം കൈവരികയും ചെയ്യും. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ നമ്പർ: 4, ഭാഗ്യ ദിവസം: ശനി
മീനം രാശി (Pisces)
സാമ്പത്തിക സുരക്ഷിതത്വം അനുഭവപ്പെടുന്ന ഒരു ആഴ്ചയാണിത്. ദീർഘകാല നിക്ഷേപങ്ങൾ തുടങ്ങാൻ ഈ വാരം വളരെ അനുകൂലമാണ്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനും അതിനായി പണം ചിലവഴിക്കേണ്ടി വരാനും സാധ്യതയുണ്ട്. സമ്പാദ്യം വർദ്ധിപ്പിക്കാൻ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തും. ഭാഗ്യ നിറം: സ്വർണ്ണ നിറം, ഭാഗ്യ നമ്പർ: 3, ഭാഗ്യ ദിവസം: വ്യാഴം