2025 ഡിസംബർ 22 മുതൽ 28 വരെ: 27 നക്ഷത്രക്കാർക്കുമുള്ള സമ്പൂർണ്ണ സാമ്പത്തിക വാരഫലം
മകം മുതൽ തൃക്കേട്ട വരെ
- മകം: പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഓഹരി വിപണിയിൽ നിക്ഷേപിച്ചവർക്ക് നല്ല ലാഭം ലഭിക്കുന്ന സമയമാണ്. ദാനധർമ്മങ്ങൾക്കായി പണം മാറ്റി വെക്കും.
- പൂരം: ആഡംബര ജീവിതത്തിനായി പണം ധാരാളമായി ചെലവഴിക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗം നിയന്ത്രിക്കുന്നത് നന്നായിരിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും.
- ഉത്രം: സാമ്പത്തികമായി നല്ലൊരു ആഴ്ചയായിരിക്കും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുന്നത് വരുമാനം വർദ്ധിപ്പിക്കും.
- അത്തം: ബിസിനസ്സുകാർക്ക് കരാറുകളിൽ നിന്ന് വലിയ ലാഭം ലഭിക്കും. വീട്ടിലെ ആവശ്യങ്ങൾക്കായി പണം മാറ്റി വെക്കേണ്ടി വരും.
- ചിത്തിര: ചെലവുകൾ നിയന്ത്രിക്കാൻ കഷ്ടപ്പെടും. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കും. പഴയ ബാധ്യതകൾ തീർക്കാൻ വഴി തെളിയും.
- ചോതി: വിദേശത്തുനിന്നും തൊഴിൽ പരമായും നല്ല വരുമാനം ലഭിക്കും. ഭൂമി ക്രയവിക്രയത്തിലൂടെ ലാഭം നേടാൻ സാധിക്കും.
- വിശാഖം: സാമ്പത്തികമായ വലിയ തീരുമാനങ്ങൾ എടുക്കാൻ ഈ വാരം അനുകൂലമാണ്. സ്വർണ്ണത്തിലോ മറ്റു ലോഹങ്ങളിലോ നിക്ഷേപിക്കുന്നത് ഭാവിയിൽ ഗുണകരമാകും.
- അനിഴം: പണം കൈകാര്യം ചെയ്യുമ്പോൾ കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്, അത് വരുമാനം കൂട്ടും.
- തൃക്കേട്ട: അപ്രതീക്ഷിതമായി വലിയൊരു തുക കൈവരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കായി വലിയൊരു തുക ചെലവാകും.