2026 ജനുവരി 12 മുതൽ18 വരെ: 27 നക്ഷത്രക്കാർക്കുമുള്ള സമ്പൂർണ്ണ സാമ്പത്തിക വാരഫലം
മൂലം മുതൽ രേവതി വരെ
മൂലം: അനാവശ്യമായ ധനനഷ്ടത്തിന് സാധ്യതയുള്ളതിനാൽ ഇടപാടുകളിൽ അതീവ ജാഗ്രത വേണം. മറ്റൊരാൾക്ക് ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക.
പൂരാടം: ബിസിനസ്സിൽ വലിയ മുതൽമുടക്കുകൾക്ക് അനുകൂല സമയമല്ല. നിലവിലുള്ള രീതിയിൽ മുന്നോട്ട് പോകുന്നത് സാമ്പത്തിക സുരക്ഷിതത്വം നൽകും.
ഉത്രാടം: കരിയറിലെ മാറ്റങ്ങൾ മൂലം വരുമാനത്തിൽ വർദ്ധനവുണ്ടാകും. ഗൃഹനിർമ്മാണത്തിനായി പണം ചിലവഴിക്കാൻ സാധ്യതയുണ്ട്.
തിരുവോണം: വാരത്തിന്റെ മധ്യത്തോടെ സാമ്പത്തിക പ്രതിസന്ധികൾ മാറിക്കിട്ടും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ വേണ്ട മൂലധനം ലഭ്യമാകും.
അവിട്ടം: ആഗ്രഹിച്ച സാധനങ്ങൾ വാങ്ങാൻ പണം കണ്ടെത്തും. സുഹൃത്തുക്കളിൽ നിന്നുള്ള സാമ്പത്തിക സഹായം കൃത്യസമയത്ത് ലഭിക്കും.
ചതയം: ലഹരി വസ്തുക്കൾക്കോ അനാവശ്യ വിനോദങ്ങൾക്കോ വേണ്ടി പണം കളയരുത്. ഇത് സാമ്പത്തിക ഭദ്രതയെ ബാധിക്കും. ജോലിക്കാര്യത്തിൽ അനുകൂല ഫലം.
പൂരുരുട്ടാതി: തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക കാര്യങ്ങൾ പെട്ടെന്ന് നടപ്പിലാകും. പുതിയ നിക്ഷേപങ്ങൾ നടത്താൻ മുതിർന്നവരുടെ ഉപദേശം തേടുക.
ഉത്രട്ടാതി: സാമ്പത്തികമായി സ്ഥിരതയുള്ള ആഴ്ചയാണിത്. പഴയ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം ലഭിച്ചു തുടങ്ങും.
രേവതി: അപ്രതീക്ഷിത ചിലവുകൾ മൂലം മാനസിക സമ്മർദ്ദമുണ്ടാകാം. എങ്കിലും സുഹൃത്തുക്കളുടെ സഹായം ലഭ്യമാകും. പണം കടം കൊടുക്കുന്നത് ഒഴിവാക്കുക.