2025 ഡിസംബർ 04,വ്യാഴം – സമ്പൂർണ്ണ പ്രണയ – ദാമ്പത്യ ദിവസഫലം

♌ ചിങ്ങം (Leo)(മകം, പൂരം, ഉത്രം 1/4)

ബന്ധങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കും, എങ്കിലും അഹങ്കാരം ഒഴിവാക്കുക. പങ്കാളിയോട് നിങ്ങളുടെ ആവശ്യങ്ങൾ തുറന്നുപറയാൻ മടിക്കരുത്. പ്രണയബന്ധങ്ങളിൽ ചെറിയ ഈഗോ പ്രശ്നങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ നിങ്ങൾ മുൻകൈയെടുക്കണം.

♍ കന്നി (Virgo)(ഉത്രം 3/4, അത്തം, ചിത്തിര 1/2)

ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമായ ദിവസമാണ് ഇന്ന്. ചെറിയ കാര്യങ്ങൾ പോലും പങ്കാളിയെ വേദനിപ്പിക്കാൻ സാധ്യതയുള്ളതിനാൽ സംസാരത്തിൽ സൂക്ഷ്മത പാലിക്കുക. പ്രണയബന്ധങ്ങളിൽ ഉണ്ടാകുന്ന തെറ്റിദ്ധാരണകൾ ക്ഷമയോടെ പരിഹരിക്കുക. ദാമ്പത്യത്തിൽ പരസ്പര വിശ്വാസം വർദ്ധിപ്പിക്കാൻ ശ്രമിക്കുക.

♎ തുലാം (Libra)(ചിത്തിര 1/2, ചോതി, വിശാഖം 3/4)

നിങ്ങൾക്ക് ഇന്ന് ദാമ്പത്യത്തിലും പ്രണയത്തിലും അനുകൂലമായ ദിവസമാണ്. പങ്കാളിയുമായി നല്ല സൗഹൃദ ബന്ധം നിലനിർത്താൻ സാധിക്കും. പ്രണയിക്കുന്നവർക്ക് സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. പങ്കാളിത്ത കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും.

♏ വൃശ്ചികം (Scorpio)(വിശാഖം 1/4, അനിഴം, തൃക്കേട്ട)

ബന്ധങ്ങളിൽ വൈകാരികമായ അടുപ്പം വർദ്ധിക്കും. നിങ്ങളുടെ ഇഷ്ട്ടങ്ങൾ പങ്കാളിയെ അറിയിക്കാൻ സാധിക്കും. പ്രണയബന്ധങ്ങളിൽ തീവ്രമായ അനുഭവങ്ങൾ ഉണ്ടാവാം. ദാമ്പത്യ ജീവിതത്തിൽ സ്നേഹം പ്രകടിപ്പിക്കാൻ മടിക്കരുത്. ഇന്ന് നിങ്ങളുടെ രഹസ്യങ്ങൾ പങ്കാളിയുമായി പങ്കുവെക്കുന്നത് ബന്ധം ശക്തിപ്പെടുത്തും.

ശേഷം അടുത്ത പേജിൽ (Page 3)

Previous post അറിയാം സാമ്പത്തികമായി 2025 ഡിസംബർ 04, വ്യാഴം നിങ്ങൾക്ക് എങ്ങനെ എന്ന്
Next post 2026 വിധി മാറ്റിമറിക്കും! ആഗ്രഹങ്ങൾ ഉടൻ സാധിക്കുന്ന 6 ‘സൂപ്പർ പവർ’ രാശിക്കാർ നിങ്ങൾ അറിയേണ്ട രഹസ്യങ്ങൾ! സമ്പത്തും സ്ഥാനമാനങ്ങളും നേടാൻ ഈ ഗ്രഹാനുകൂല്യം മാത്രം മതി