2025 ഡിസംബർ 21, ഞായർ – സമ്പൂർണ്ണ പ്രണയ – ദാമ്പത്യ ദിവസഫലം
ധനു രാശി (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സിന് ഇണങ്ങിയ പങ്കാളിയെ കണ്ടെത്താൻ അവിവാഹിതർക്ക് സാധിക്കും. പ്രണയ ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകാം. വിവാഹിതർക്ക് സന്തോഷകരമായ കുടുംബ സാഹചര്യമായിരിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാൻ ഇന്ന് പ്രത്യേകം ശ്രദ്ധിക്കും.
മകരം രാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദാമ്പത്യ ജീവിതത്തിൽ ചെറിയ വിരസത അനുഭവപ്പെട്ടേക്കാം, അതിനാൽ പങ്കാളിയോടൊപ്പം യാത്രകൾക്കോ മറ്റോ സമയം കണ്ടെത്തുക. പ്രണയിതാക്കൾ തമ്മിൽ സംസാരത്തിൽ മിതത്വം പാലിക്കുന്നത് നല്ലതാണ്. പങ്കാളിയുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നത് ബന്ധം ദൃഢമാക്കും.
കുംഭം രാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുടുംബ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. പങ്കാളിയുടെ സഹായ സഹകരണങ്ങൾ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. പ്രണയിക്കുന്നവർക്ക് തങ്ങളുടെ ബന്ധത്തിൽ ആത്മവിശ്വാസം വർദ്ധിക്കും. സന്തോഷകരമായ ഒരു ഞായറാഴ്ചയായിരിക്കും നിങ്ങൾക്ക് ഇന്ന്.
മീനം രാശി (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പ്രണയ ബന്ധങ്ങൾ വിവാഹത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുമായി സ്നേഹവും ഐക്യവും നിലനിൽക്കും. പങ്കാളിയുടെ താല്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും ഇന്ന് കൂടുതൽ മുൻഗണന നൽകും. ദൂരയാത്രകൾ വഴി ബന്ധം കൂടുതൽ ദൃഢമാകും.