ഈ പറയുന്ന സ്വഭാവഗുണങ്ങൾ ഉള്ളവരാണോ നിങ്ങളുടെ പങ്കാളി? എങ്കിൽ നിങ്ങളാണ് ഭാഗ്യം ചെയ്തവർ, ഉറപ്പ്
പോയ ജന്മത്തിൽ നിങ്ങളുടെ പങ്കാളി ആരായിരുന്നു എന്നറിയാമോ? പൂർവ്വജന്മവും പുനർജന്മവും പറയുന്നത് ഇങ്ങനെ
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിയിൽ ജനിച്ച സ്ത്രീകൾ മറ്റുള്ളവരുടെ ശ്രദ്ധയും ബഹുമാനവും പ്രശംസകളും ഇഷ്ടപ്പെടുന്നവരാണ്. പുറമെ അല്പം ഗൗരവക്കാരാണെന്ന് തോന്നുമെങ്കിലും, ഇവർ വളരെ ലോലഹൃദയരാണ്. ചില സമയങ്ങളിൽ ഇവരുടെ സ്വഭാവം ധാർഷ്ട്യമായി മറ്റുള്ളവർക്ക് തോന്നിയേക്കാം. വളരെ ആകർഷകമായ വ്യക്തിത്വത്തിന് ഉടമകളായ ഇവർ നേതൃപാടവം ഉള്ളവരായിരിക്കും. ജീവിതത്തിൽ ഉന്നതസ്ഥാനങ്ങൾ നേടാൻ ഇവർ ആഗ്രഹിക്കുന്നു.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നി രാശിക്കാർ സ്നേഹമുള്ളവരും ബുദ്ധിയുള്ളവരും പ്രായോഗികമായി കാര്യങ്ങൾ തീരുമാനിക്കുന്നവരുമാണ്. പുറമെ കർക്കശമായി തോന്നാമെങ്കിലും ഇവർ വളരെ വൈകാരികരാണ്. പങ്കാളിയുടെ നല്ല ഗുണങ്ങൾ മാത്രം കാണാൻ ശ്രമിക്കുന്ന സ്വഭാവം ഇവർക്കുണ്ട്. എല്ലാം കൃത്യതയോടെയും ചിട്ടയോടെയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഇവർക്ക് ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധയുണ്ടാകും. വിശ്വസ്തരായ പങ്കാളികളായിരിക്കും ഇവർ.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിയിൽപ്പെട്ട സ്ത്രീകൾ വളരെ സന്തോഷപ്രകൃതമുള്ളവരും ശാന്തസ്വഭാവമുള്ളവരുമാണ്. ചിലപ്പോൾ വളരെ റൊമാന്റിക്കായും മറ്റു ചിലപ്പോൾ ധൈര്യശാലികളായും ഇവർ പെരുമാറും. ആഡംബരവും സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്ന ഇവർ വിവാഹബന്ധത്തിൽ പങ്കാളികൾക്ക് തുല്യ പ്രാധാന്യം നൽകണമെന്ന് വിശ്വസിക്കുന്നു. ഭരിക്കാനോ ഭരിക്കപ്പെടാനോ ഇവർ ആഗ്രഹിക്കുന്നില്ല. എല്ലാ ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിടാൻ ഇവർ തയ്യാറാണ്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാരായ സ്ത്രീകൾ വളരെ സെൻസിറ്റീവാണ്. ഇവർക്ക് ശക്തമായ ആഗ്രഹങ്ങളും ആവശ്യങ്ങളുമുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയുള്ള ഇവർ മറ്റുള്ളവരെ ആശ്രയിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഇവരുടെ മനസ്സ് പൂർണ്ണമായി മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടായിരിക്കും. ബന്ധങ്ങളിൽ അതീവ ആത്മാർത്ഥത പുലർത്തുന്ന ഇവർക്ക് തങ്ങളെ വഞ്ചിക്കുന്നവരെ ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയില്ല. ശക്തമായ വ്യക്തിത്വത്തിന് ഉടമകളാണ് ഇവർ.
പോയ ജന്മത്തിൽ നിങ്ങളുടെ പങ്കാളി ആരായിരുന്നു എന്നറിയാമോ? പൂർവ്വജന്മവും പുനർജന്മവും പറയുന്നത് ഇങ്ങനെ