തൊഴിൽ മാസഫലം: ജോലിയിൽ ഇനി നിങ്ങൾക്കും ‘ഡബിൾ പ്രൊമോഷൻ’! 2025 ഒക്ടോബറിൽ ഈ രാശിക്കാർക്ക് അത്ഭുത നേട്ടങ്ങൾ

5. ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം രാശിക്കാർക്ക് ഈ മാസം വിജയവും സാമ്പത്തിക നേട്ടവും കൈവരിക്കാൻ സാധിക്കും. വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ പിൻബലത്താൽ ഏറ്റെടുത്ത പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾ നേരിടുന്ന വിമർശനങ്ങളെ നിഷ്പ്രയാസം അതിജീവിക്കാനുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടാകും. സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും അവിചാരിത ചെലവുകൾ വർദ്ധിക്കുന്നത് ശ്രദ്ധിക്കണം. പ്രധാനപ്പെട്ട അധികാരങ്ങളും പണമിടപാടുകളും മറ്റൊരാളെ ഏൽപ്പിച്ചുകൊണ്ടുള്ള വ്യാപാര വ്യവസായങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നത് ഈ മാസം നല്ലതാണ്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ മുൻകോപം ഒഴിവാക്കുക.

6. കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി രാശിക്കാർക്ക് ഈ മാസം ചുമതലകളുടെ വർദ്ധനവും അപ്രതീക്ഷിത മാറ്റങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നുചേരുന്നത് ജോലിയുടെ താളത്തെ ബാധിക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കുവാൻ നിങ്ങളുടെ സുതാര്യമായ സമീപനം അത്യാവശ്യമാണ്. സഹപ്രവർത്തകർക്ക് സ്ഥലം മാറ്റമായതിനാൽ അവരുടെ ചുമതലകൾ കൂടി നിങ്ങൾ ഏറ്റെടുക്കേണ്ടി വരും, ഇത് ജോലിഭാരം വർദ്ധിപ്പിക്കും. ഈ സമ്മർദ്ദങ്ങൾക്കിടയിലും ശാന്തമായ മനോഭാവം നിലനിർത്തുന്നത് വഴി കാര്യങ്ങൾ എളുപ്പമാക്കാൻ സാധിക്കും. പ്രൊഫഷണൽ ബന്ധങ്ങളിൽ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് ഗുണകരമാകും.

7. തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം രാശിക്കാർക്ക് ഈ മാസം പുതിയ തൊഴിലവസരങ്ങൾ തേടിയെത്തും. മേലധികാരികളിൽ നിന്നും അതൃപ്തി വചനങ്ങൾ കേൾക്കുവാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുന്നത് തൊഴിൽപരമായ ബന്ധങ്ങൾക്ക് നല്ലതാണ്. നിങ്ങളുടെ സമാന ചിന്താഗതിയിലുള്ളവരുമായുള്ള സുദീർഘമായ ചർച്ചകൾ വഴി പുതിയ പ്രോജക്റ്റുകൾക്കോ, പുതിയ തൊഴിലവസരങ്ങൾക്കോ വഴി തുറക്കും. ആശയവിനിമയങ്ങളിൽ ശ്രദ്ധയോടെ ഇടപെടണം. അനവസരങ്ങളിലുള്ള വാഗ്വാദങ്ങളിൽ നിന്നും പിന്മാറുവാൻ നിങ്ങൾക്ക് ഉൾപ്രേരണയുണ്ടാകും. വിദ്യാർത്ഥികൾ അലസതയും ശ്രദ്ധക്കുറവും ഒഴിവാക്കിയാൽ മികച്ച വിജയം നേടാം.

8. വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഈ മാസം തീരുമാനങ്ങൾ എടുക്കുന്നതിൽ വ്യക്തതയും വിജയവും ഉണ്ടാകും. തൊഴിൽപരമായ കാര്യങ്ങളിൽ യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിനായി അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശം തേടുന്നത് വളരെ ഗുണകരമാകും. ഭക്തിയോടു കൂടിയും ആത്മാർത്ഥതയോടു കൂടിയും ചെയ്യുന്ന കാര്യങ്ങൾക്ക് സമ്പൂർണ്ണ വിജയം ഉണ്ടാകും. നിങ്ങൾക്ക് താഴെ ജോലി ചെയ്യുന്നവർ അവരുടെ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യും, ഇത് നിങ്ങളുടെ ജോലിഭാരം ലഘൂകരിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം, കാരണം ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും തൊഴിൽപരമായ കാര്യങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.

ശേഷം അടുത്ത പേജിൽ → (Page 2)

Previous post 2025 ഒക്ടോബർ 15 വരെ ഈ രാശിക്കാർക്ക് അത്ഭുത നേട്ടങ്ങൾ, ദ്വൈവാരഫലം
Next post മഹാനവമി മാഹാത്മ്യം: ദുർഗ്ഗാദേവിയുടെ അനുഗ്രഹം നേടാൻ ഈ 5 വസ്തുക്കളിൽ ഒന്ന് ഇന്ന് വീട്ടിലെത്തിക്കൂ! ഭാഗ്യം നിങ്ങൾക്കൊപ്പം വരും