ജ്യോതിഷി പ്രഭാസീന തയാറാക്കിയ സമ്പൂർണ മാസഫലം: 1202 ചിങ്ങമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

1202 ചിങ്ങമാസം നിങ്ങൾക്കെങ്ങനെ

ചിങ്ങം 1 മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിൻ്റെ കൂടെ ജാതകം കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 1/4)

അനാവശ്യ ചിന്തകൾ ഉപേക്ഷിക്കണം. വന്നു ചേരുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ഇടയ്‌ക്കിടെ ഉണ്ടാകുന്ന ശാരീരിക ആരോഗ്യം മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകും. തൊഴിൽ രംഗത്ത് അഭിവൃദ്ധി ഉണ്ടാകുമെങ്കിലും ചില നഷ്ടങ്ങളും തടസ്സങ്ങളും സംഭവിക്കാം. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം. പഴയ ബാദ്ധ്യതകൾ കുറയുമെങ്കിലും പുതിയ ചില ബാദ്ധ്യതകൾ ഉണ്ടാകും. പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അറിവുള്ളവരോട് അഭിപ്രായം ആരായുന്നത് ഗുണം ചെയ്യും.

ഇടവക്കൂറ്

(കാർത്തിക 3/4, രോഹിണി, മകയിര്യം 1/2)

കുടുംബ ജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ചില ക്ലേശാനുഭവങ്ങൾ ഉണ്ടായേക്കും. ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. വിവാഹ കാര്യത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ പരമാവധി ഒഴിവാക്കണം. ജീവിത പങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും. സുദീർഘമായ ചർച്ചയിലൂടെ അബദ്ധധാരണകൾ ഒഴിഞ്ഞു പോകും. പ്രവൃത്തിയിലുള്ള നിഷ്കർഷയും ആത്മാർത്ഥതയും ലക്ഷ്യബോധവും ഉന്നത സ്ഥാനമാനങ്ങൾക്ക് വഴിയൊരുക്കും.

മിഥുനക്കൂറ്

(മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)

ജീവിത നിലവാരം മെച്ചപ്പെടും. കരാറു ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. ധർമ്മ പ്രവൃത്തികൾക്കും പുണ്യ പ്രവൃത്തികൾക്കും സർവ്വാത്മനാ സഹകരിക്കും. ഉദ്ദേശ ശുദ്ധിയോടു കൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായി തീരും. ഭക്ഷണ ക്രമീകരണങ്ങളിൽ നിഷ്‌കർഷ വേണ്ടി വരും. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാദ്ധ്യമാകും. ധർമ്മ പ്രവൃത്തികൾക്കും പുണ്യ പ്രവൃത്തികൾക്കും സർവ്വാത്മനാ സഹകരിക്കും.

കർക്കടകക്കൂറ്

(പുണർതം 1/4, പൂയ്യം, ആയില്യം)

ഉദ്ദേശ ശുദ്ധി നല്ലതാണെങ്കിലും വാക്കുകളിൽ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. തൊഴിൽപരമായ പ്രാരാബ്‌ദ്ധങ്ങളാൽ പലപ്പോഴും കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ കഴിയില്ല. പലപ്പോഴും മേലധികാരികളുടെ ചുമതലകൾ ഏറ്റെടുത്ത് നടത്തേണ്ടി വരും. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സാഹസ പ്രവൃത്തികൾ തുടങ്ങിയവ അരുത്. ആരോഗ്യ ശ്രദ്ധ വേണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം.

ശേഷം അടുത്ത പേജിൽ (Page 2)

Previous post നക്ഷത്രഫലം: 2026 ഓഗസ്റ്റ് 18, ചൊവ്വ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം