ജ്യോതിഷി പ്രഭാസീന തയാറാക്കിയ സമ്പൂർണ മാസഫലം: 1202 ചിങ്ങമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 1/4)

ആരോഗ്യ ശ്രദ്ധ വേണം. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നു അബദ്ധങ്ങൾ വന്നു പേരും. ഈശ്വര പ്രാർത്ഥനകളാൽ ആപൽഘട്ടങ്ങൾ തരണം ചെയ്യും. വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ അർഹമായ പല ആനുകൂല്യങ്ങളും നഷ്‌ടപ്പെടും. ജീവിത യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്. അമിതവേഗതയിലുള്ള വാഹന ഉപയോഗം ഉപേക്ഷിക്കണം.

കന്നിക്കൂറ്

(ഉത്രം 3/4, അത്തം, ചിത്തിര 1/2)

വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. വിശ്വാസ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വിട്ടു വീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്തതയും സമാധാനവും ഉണ്ടാകും. ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊർജ്ജസ്വലതയോടു കൂടി പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്ദ്യത്തെ അതിജീവിക്കും.

തുലാക്കൂറ്

(ചിത്തിര 1/2, ചോതി, വിശാഖം 3/4)

അർഹമായ പിതൃ സ്വത്ത് രേഖാപരമായി ലഭിക്കും. ബന്ധപ്പെട്ടവരുമായി ഉള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. വ്യക്തിത്വ വികസനത്തിന് തയ്യാറാകുന്നത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ജീവിത പങ്കാളിയുടെ പേരിൽ വ്യാപാരങ്ങളിൽ ഏർപ്പെടുവാനിടയുണ്ട്. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് ആഹ്ലാദാനരീക്ഷം സംജാതമാകും.

വൃശ്ചികക്കൂറ്

(വിശാഖം 1/4, അനിഴം, തൃക്കേട്ട)

പദ്ധതി സമർപ്പണം, പരീക്ഷ, ഇൻ്റർവ്യൂ തുടങ്ങിയവയിൽ വിജയിക്കും. ഭക്തി ശ്രദ്ധാപുരസ്സരം ചെയ്യുന്നതെല്ലാം വിജയിക്കും. ആഗ്രഹങ്ങൾക്കനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും അവസരമുണ്ടാകും. വില്പനോദ്ദേശം മനസ്സിൽ കരുതി ഭൂമി വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും. സാമ്പത്തിക സ്ഥിതിയും ജീവിതഗതിയും മെച്ചപ്പെടും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും. ആർഭാടങ്ങൾക്ക് നിയന്ത്രണം വേണം.

ശേഷം അടുത്ത പേജിൽ (Page 3)

Previous post നക്ഷത്രഫലം: 2026 ഓഗസ്റ്റ് 18, ചൊവ്വ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം