ജ്യോതിഷി പ്രഭാസീന തയാറാക്കിയ സമ്പൂർണ മാസഫലം: 1202 ചിങ്ങമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
സ്ഥാപനത്തിൻ്റെ അവസ്ഥ മനസ്സിലാക്കി മറ്റ് ഉദ്യോഗങ്ങൾക്ക് ശ്രമിക്കുമെങ്കിലും അനുഭവഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം. അസുഖങ്ങളെ അവഗണിക്കരുത്. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരക്ഷണച്ചുമതല മറക്കരുത്. വിദ്യാർത്ഥികൾ അലസത വെടിയണം. ശത്രുക്കളെ കരുതിയിരിക്കുക. വിലപ്പെട്ട വസ്തുക്കൾ കളവു പോവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ ആവശ്യമാണ്.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടം വരുമെങ്കിലും ചെലവ് വർദ്ധിക്കും. ഭൂമിപരമായ കാര്യങ്ങളിൽ വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കണം. എടുത്തുചാട്ടങ്ങൾ കാരണം ക്ലേശങ്ങൾക്ക് സാധ്യതയുള്ളതിനാൽ എടുത്തുചാട്ടം വേണ്ട. വാക്ക് തർക്കങ്ങളിൽ നിന്ന് യുക്തിപൂർവ്വം പിൻമാറണം. ഔദ്യോഗിക രംഗത്ത് അധികാരപദവിയും അദ്ധ്വാന ഭാരവും വർദ്ധിക്കും. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ദോഷാനുഭവം ഉണ്ടാകാൻ സാധ്യത.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4)
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് അനാവശ്യമായി ചിന്തിക്കാതെ സ്വയം കഴിവിനും പ്രാപ്തിയ്ക്കുമനുസരിച്ച് പ്രവർത്തിക്കുക. ആരോഗ്യ സംരംക്ഷണത്തിൻ്റെ ഭാഗമായി ദുഃശീലങ്ങൾ ഉപേക്ഷിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക. അക്ഷീണമായ പരിശ്രമങ്ങൾ മൂലം നഷ്‌ടങ്ങൾ ഒഴിവാക്കാൻ കഴിയും. ലഭിക്കുന്ന രേഖകൾ വ്യാജമാണോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കാതെ ഒന്നിലും ഇടപെടരുത്. തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. അശ്രാന്ത പരിശ്രമത്തിൽ ലാഭോദ്ദേശ പ്രവൃത്തികളിൽ പകുതി അനുഭവമുണ്ടാകും.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
കുടുംബത്തിൽ എല്ലാ വിധ ശ്രേയസ്സും കാണപ്പെടും. മനസ്സിന് ആനന്ദം നൽകുന്ന വാർത്തകൾ കേൾക്കാനിടയുണ്ട്. ഇപ്പോഴുള്ള ബിസിനസ്സിന് കൂടുതൽ വിപുലീകരണം നടത്തും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. കടബാധ്യതകൾ കുറഞ്ഞു വരുന്നതായി കാണാം. ജീവിത വിജയത്തിനായി അക്ഷീണം പ്രയത്നിക്കും. പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കാനിടവരും. ഭൂമിയിടപാടുകളിൽ ലാഭമുണ്ടാകും. ആരോഗ്യ ശ്രദ്ധ വേണം. സന്താനങ്ങളിൽ നിന്നും സഹായം ഉണ്ടാകും. സന്താനങ്ങൾ മൂലം പ്രശസ്തിയും ആദരവും ലഭിക്കും.
ജ്യോതിഷി പ്രഭാസീന സി.പി.
ഫോൺ: 9961442256
Email ID: prabhaseenacp@gmail.com