ജ്യോതിഷി പ്രഭാസീന തയാറാക്കിയ സമ്പൂർണ മാസഫലം: 2026 നവംബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

2026 നവംബർ മാസം – പൊതുഫലം

(നവംബർ 1 മുതൽ 30 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിൻ്റെ കൂടെ ജാതകം കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തേണ്ടതാണ്.)

[മേടക്കൂറ്] (അശ്വതി, ഭരണി, കാർത്തിക 1/4)
നന്നായി പരിശ്രമിച്ച് കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കി തീർക്കാൻ സാധിക്കുന്ന സമയം. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതയോടെ മുന്നോട്ട് പോവണം. ഗൃഹനിർമ്മാണ സാധ്യത കാണുന്നു. അനാവശ്യ വിവാദങ്ങളിൽ നിന്നും അകലം പാലിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച നിർബന്ധം. ആരോഗ്യ ശ്രദ്ധ വേണം. ശത്രുക്കളെ കരുതിയിരിക്കുക.

[ഇടവക്കൂറ്] (കാർത്തിക 3/4, രോഹിണി, മകയിര്യം 1/2)
അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ സംഭവിക്കും; അതുമൂലം നേട്ടങ്ങൾ ഉണ്ടാകും. മനസ്സിന് ആത്മബലം കൂടും. കടബാധ്യതകൾ തീർക്കുന്നതിനു വേണ്ടി പരിശ്രമിക്കും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന ചില സംഭവങ്ങളും ഉണ്ടായേക്കാം. എതിർപ്പുകൾ ഉണ്ടാകുമെങ്കിലും ആത്മബലവും ബുദ്ധിയും കൊണ്ട് അതിജീവിക്കാൻ കഴിയും.

[മിഥുനക്കൂറ്] (മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)
കടുത്ത തീരുമാനങ്ങളിൽ മാറ്റം വരുത്തും. കാര്യഗൗരവമുള്ള സംഗതികൾക്ക് നേതൃത്വം നൽകും. ഔദ്യോഗിക തലത്തിലുള്ള വിഷമതകൾ കുറയും. ധനപരമായ പ്രയാസങ്ങൾ തരണം ചെയ്യും. വിവാദവിഷങ്ങളിൽ നിന്നും കഴിവതും മാറി നിൽക്കണം. സ്വന്തക്കാരുടെ കടബാധ്യതകൾ തലയിലാകാതെ സൂക്ഷിക്കണം. ആരോഗ്യ ശ്രദ്ധ വേണം. അന്യരിൽ അമിത വിശ്വാസം നന്നല്ല. ഹൃദ്രോഗികൾ ആഹാര കാര്യത്തിൽ അശ്രദ്ധ ഒഴിവാക്കണം.

[കർക്കടകക്കൂറ്] (പുണർതം 1/4, പൂയ്യം, ആയില്യം)
വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും കഠിനാധ്വാനം കൊണ്ടും ഈശ്വരാർപ്പണം കൊണ്ടും പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കും. ആകസ്മികമായ പല നേട്ടങ്ങളും ലഭിക്കും. വിവാഹകാര്യത്തിൽ അറിവുള്ളവരോട് കൂടി ആലോചിച്ച് തീരുമാനങ്ങൾ കൈക്കൊള്ളണം. ദുർവാശി കലഹങ്ങൾക്ക് കാരണമാകും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ട് മനഃക്ലേശം ഉണ്ടാക്കരുത്. ജാമ്യം നിൽക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗങ്ങളെ അവഗണിക്കരുത്.

ശേഷം അടുത്ത പേജിൽ (Page 2)

Previous post നക്ഷത്രഫലം: 2026 ഒക്ടോബർ 31, ശനി ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം