ജ്യോതിഷി പ്രഭാസീന തയാറാക്കിയ സമ്പൂർണ മാസഫലം: 2026 നവംബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

[ധനുക്കൂറ്] (മൂലം, പൂരാടം, ഉത്രാടം 1/4)
നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകൂല വിജയമുണ്ടാകും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാൽ ആഗ്രഹിക്കുന്ന വിധത്തിൽ അനുഭവഫലം ഉണ്ടാകും. സുഹൃദ്‌സദസ്സിൽ ആദരവും പ്രവർത്തനപഥങ്ങളിൽ വിജയവും ഉണ്ടാകും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. സുപ്രധാന കാര്യങ്ങളിൽ സുവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കും.

[മകരക്കൂറ്] (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർത്ഥികൾക്കും ഫലപ്രദമായ അവസരങ്ങൾ വന്നുചേരും. പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി ചുമതലകൾ ഏറ്റെടുത്ത് നടത്തേണ്ടതായി വരും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആശ്വാസമുണ്ടാകും. വിദ്യാർത്ഥികളും മറ്റും ടൂർ പോകുന്നുണ്ടെങ്കിൽ വെള്ളത്തിൽ ഇറങ്ങിയുള്ള പ്രകടനങ്ങൾ ഒഴിവാക്കുക. യാത്രകൾ കരുതലോടെയാവണം. മംഗളവേളയിൽ വെച്ച് മഹദ്‌വ്യക്തികളെ പരിചയപ്പെടാൻ അവസരമുണ്ടാകും.

[കുംഭക്കൂറ്] (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുവാനുള്ള യുക്തിയും നിഷ്കർഷയും ഉണ്ടാകും. പുണ്യതീർത്ഥ ദേവാലയ യാത്രകൾക്ക് അവസരം വന്നുചേരും. അപ്രധാനങ്ങളായ കാര്യങ്ങൾ അനാവശ്യമായി ആലോചിക്കുന്ന പ്രവണതയെ ഒഴിവാക്കണം. പ്രലോഭനങ്ങളിൽ അകപ്പെടരുത്. ആരോഗ്യ ശ്രദ്ധ വേണം. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവ്വാദരങ്ങൾക്കും വഴിയൊരുക്കും.

[മീനക്കൂറ്] (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും. വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതി ഉണ്ടാകുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അനാവശ്യ കൂട്ടുകെട്ടിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. നീതിയുക്തമായ സമീപനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.

ജ്യോതിഷി പ്രഭാസീന സി.പി

  • ഫോൺ: 9961442256
  • Email ID: prabhaseenacp@gmail.com
Previous post നക്ഷത്രഫലം: 2026 ഒക്ടോബർ 31, ശനി ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം