ജ്യോതിഷി പ്രഭാസീന തയാറാക്കിയ സമ്പൂർണ മാസഫലം: 2026 നവംബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

[ചിങ്ങക്കൂറ്] (മകം, പൂരം, ഉത്രം 1/4)
ഊർജ്ജസ്വലതയോടുകൂടി പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ പരിശ്രമിച്ചാൽ ഫലപ്രാപ്തിയുണ്ടാകും. ആസ്മ, അലർജി, അസ്ഥി രോഗങ്ങൾ ഉള്ളവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. യാത്രാക്ലേശങ്ങൾ ഉണ്ടായേക്കാം, യാത്രകൾ കഴിവതും കുറക്കുക. അപ്രതീക്ഷിതമായി ചില നന്മകളും ഉണ്ടാകും. അനാവശ്യ മാനസിക വിഭ്രാന്തി ഉപേക്ഷിക്കണം. മാതാപിതാക്കളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കണം.

[കന്നിക്കൂറ്] (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ പലവിധ നേട്ടങ്ങളും കൈവരിക്കാൻ കഴിയും. വഞ്ചനയിൽ അകപ്പെടാമെന്നതിനാൽ സൂക്ഷിക്കണം. സഹപ്രവർത്തകരിൽ ചിലരിൽ നിന്ന് വിപരീതാനുഭവങ്ങൾ ഉണ്ടാകും. ആഢംബരവസ്തുക്കൾക്ക് വേണ്ടി പണം ചിലവാക്കും. ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താൻ സാധിക്കും. സന്ധിസംഭാഷണങ്ങളിൽ മധ്യസ്ഥത വഹിക്കുന്നത് പരമാവധി ഉപേക്ഷിക്കണം. കുടുംബക്ഷേമത്തിനു വേണ്ടി കഠിനമായി പരിശ്രമിക്കും.

[തുലാക്കൂറ്] (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വാഹനസംബന്ധമായ ചില പ്രശ്നങ്ങൾ അലട്ടാമെങ്കിലും ആഗ്രഹിച്ചിരുന്ന ഗൃഹനിർമ്മാണം, വസ്തു വാങ്ങൽ ഇവ സാധിക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി യോജിച്ച് പ്രവർത്തിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ക്ഷമിക്കുവാനും സഹിക്കുവാനും തയ്യാറാകും. ജീവിത യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്. അലർജി, ആസ്മ രോഗികൾ നല്ല ശ്രദ്ധ വേണം.

[വൃശ്ചികക്കൂറ്] (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അവസരങ്ങൾ വിനിയോഗിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. അസുഖങ്ങളാൽ ദുഃസ്ഥിതികൾ ഒഴിവാകും (ദുഃശ്ലീലങ്ങൾ ഒഴിവാക്കും). മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാക്കാം. അപ്രാപ്യമായ വിഷയങ്ങളെ പറ്റി ചിന്തിച്ച് വിഷമിക്കുന്നത് മാനസിക വിഭ്രാന്തിക്കും അസുഖങ്ങൾക്കും വഴിയൊരുക്കും. അനാവശ്യമായ ചിന്തകളും മിഥ്യാധാരണകളും ഒഴിവാക്കണം. അശ്രദ്ധ കൊണ്ട് പണം, ആഭരണം എന്നിവ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ശേഷം അടുത്ത പേജിൽ (Page 3)

Previous post നക്ഷത്രഫലം: 2026 ഒക്ടോബർ 31, ശനി ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം