ജ്യോതിഷി പ്രഭാസീന തയാറാക്കിയ സമ്പൂർണ മാസഫലം: 2026 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
9. ധനുകൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
- കുടുംബം: കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യവും ഉണ്ടാകും.
- നേട്ടങ്ങൾ: നഷ്ടപ്പെട്ടു എന്ന് കരുതിയ രേഖകൾ തിരികെ ലഭിക്കും. പരീക്ഷകളിൽ പ്രതീക്ഷിച്ചതിലും ഉയർന്ന വിജയശതമാനം നേടും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും.
- തൊഴിൽ: അർപ്പണ മനോഭാവവും സുതാര്യതയും പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകും.
10. മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
- കുടുംബം / ആത്മീയത: കുടുംബത്തിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ മാറും. മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ദാനധർമ്മങ്ങൾ ചെയ്യുകയും ഭക്തിമാർഗ്ഗങ്ങളിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യും.
- വ്യക്തിപരം: ആത്മവിശ്വാസവും കൃത്യനിർവ്വഹണ ശേഷിയും കൂടും. ആരോപണങ്ങളിൽ നിന്ന് കരകയറും. ഉന്നതവ്യക്തികളുമായി ദൃഢമായ ബന്ധമുണ്ടാകും.
- ശ്രദ്ധിക്കുക: അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. സാമ്പത്തിക ഇടപാടുകൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുക.
11. കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
- മാനസികം / ആരോഗ്യം: ആകുലചിന്തകൾ മനസ്സിനെ അസ്വസ്ഥമാക്കാം. അസുഖങ്ങളെ നിസ്സാരമായി കാണരുത്. യാത്രകൾ കഴിവതും കുറയ്ക്കുക.
- ബന്ധങ്ങൾ: എതിർപ്പുകൾ ധാരാളമുണ്ടെങ്കിലും ഈശ്വരാനുഗ്രഹം കൊണ്ട് അതിജീവിക്കും. വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കുക.
- ശ്രദ്ധിക്കുക: പാഴച്ചെലവുകൾ നിയന്ത്രിക്കുക. പുതിയ വാഗ്ദാനങ്ങളിൽ ഏർപ്പെടരുത്. വസ്തുസംബന്ധമായ ഇടപാടുകൾക്ക് കാലതാമസം നേരിടും.
12. മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
- തൊഴിൽ / ശ്രമം: നിസ്സാര കാര്യങ്ങൾക്ക് പോലും കഠിനപ്രയത്നം വേണ്ടിവരും. അപ്രധാനമായ കാര്യങ്ങളിൽ സമയം കളയരുത്.
- കുടുംബം / ആരോഗ്യം: യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ കുടുംബത്തിൽ സമാധാനമുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം.
- ശ്രദ്ധിക്കുക: പ്രലോഭനങ്ങളിൽ വീഴാതെ സൂക്ഷിക്കണം. സാമ്പത്തിക ഇടപാടുകളിലെ തർക്കം വർദ്ധിപ്പിക്കരുത്. അന്യസ്ത്രീകളുമായുള്ള ബന്ധം വ്യക്തിത്വത്തിന് കോട്ടം വരുത്താം. എല്ലാ കാര്യത്തിലും ജാഗ്രത പുലർത്തുക.
തയ്യാറാക്കിയത്:
ജ്യോതിഷി പ്രഭാസീന സി.പി
📞 ഫോൺ: 9961442256
✉️️ Email ID: prabhaseenacp@gmail.com