ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 25 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.03.2025 (1200 മീനം 11 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
വ്യക്തി ബന്ധങ്ങളില്‍ വിഷമതകള്‍ വരാവുന്ന ദിവസമാണ്. മറ്റൊരു ദിനത്തിലേക്ക് മാറ്റി വയ്ക്കാവുന്ന പ്രധാന ഉത്തരവാദിത്വങ്ങൾ സാധ്യമെങ്കിൽ പിന്നീട് നിറവേറ്റുക.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സഹപ്രവർത്തകരും സുഹൃത്തുക്കളും നമ്മൾ വിചാരിക്കുന്നത് പോലെ പെരുമാറണം എന്ന് വാശി പിടിക്കരുത്. സ്വന്തം ഉത്തരവാദിത്വങ്ങൾ ബോധപൂർവം ഭംഗിയായി നിറവേറ്റുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആഗ്രഹ സാധ്യം നേടാൻ കഠിനമായി പരിശ്രമിക്കേണ്ട സാഹചയം ഉണ്ടാകാം. സങ്കൽപ്പങ്ങൾ എല്ലാം യാഥാർഥ്യമാകണമെന്നില്ല.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പേരും പ്രശസ്തിയും വർധിക്കും. ആത്മവിശ്വാസം വർധിപ്പിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആഗ്രഹങ്ങൾ പലതും സാധിപ്പിക്കുവാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഹൃത് സഹായത്തോടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. മനസ്സിനെ വിഷമിപ്പിച്ചിരുന്ന പല പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ചിലവുകള്‍ പ്രതീക്ഷിച്ചതിലും വര്‍ധിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ അബദ്ധങ്ങള്‍ വരാതെ നോക്കണം. ആലോചനയോടെ പ്രധാന കാര്യങ്ങള്‍ നിറവേറ്റുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഏർപ്പെടുന്ന കാര്യങ്ങളിൽ പ്രാരംഭ തടസവും കാല താമസവും വന്നേക്കാം. പ്രധാന കർത്തവ്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ വിജയകരമാകും. പൊതു രംഗത്തും കുടുംബത്തിലും ഒരു പോലെ ഗുണകരമായ സാഹചര്യം നിലനില്‍ക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത അദ്ധ്വാനം മൂലം മനസ്സിനും ശരീരത്തിനും ആയാസം അനുഭവപ്പെടും. അമിത ചിലവുകൾ പ്രയാസങ്ങൾ ഉണ്ടാക്കിയേക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യാനുഭവങ്ങൾ, നല്ല വാർത്തകൾ, പ്രോത്സാഹജനകമായ ഇടപെടലുകൾ മുതലായവ വരാവുന്ന ദിനമാണ്. അവസരങ്ങളെ വേണ്ട വിധം പ്രയോജനപ്പെടുത്തുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാത്തതിൽ വിഷമം തോന്നും. ആലോചനയില്ലാത്ത സംസാരം മൂലം വിഷമസാഹചര്യങ്ങൾ ഉണ്ടായേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബത്തിലും കർമ്മരംഗത്തും ഒരുപോലെ ശോഭനമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 മാര്‍ച്ച് 24 മുതല്‍ 30 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 26 ബുധന്‍) എങ്ങനെ എന്നറിയാം