ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 26 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 26.03.2025 (1200 മീനം 12 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സമൂഹ മധ്യത്തിൽ അംഗീകാരവും പ്രശസ്തിയും ലഭിക്കും. തടസ്സപ്പെട്ട കാര്യങ്ങൾ അനുകൂലമായി വന്നു ചേരും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യ ചിന്തകളാൽ മനസ്സ് കലുഷമാകാതെ ശ്രദ്ധിക്കണം. അദ്ധ്വാനം വർദ്ധിച്ചാലും ഫലസിദ്ധിക്ക് കുറവ് വരികയില്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അമിത ചിലവുകൾ മൂലം സാമ്പത്തിക പ്രായാസങ്ങൾക്ക് സാധ്യത. വാഹനങ്ങൾ, വളർത്തു മൃഗങ്ങൾ മുതലായവ വഴി അപകടങ്ങൾ വരാതെ ശ്രദ്ധിക്കണം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കുടുംബ സാഹചര്യങ്ങൾ അനുകൂലമായി ഭവിക്കും. ധന ക്ലേശത്തിന് പരിഹാരം ഉണ്ടാകും. തൊഴിൽ നേട്ടത്തിനും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിൽ വിചാരിക്കുന്ന വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിച്ച് മാനസിക ഉല്ലാസത്തിന് അവസരം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ധനപരമായ കാര്യങ്ങളിൽ ചില തടസ്സാനുഭവങ്ങൾക്കും ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രതീക്ഷിച്ച സഹായങ്ങൾ സമയത്ത് ലഭ്യമാക്കുവാൻ പ്രയാസമായിരിക്കും. ആരോഗ്യകാര്യങ്ങളിൽ അല്പം വിഷമതകൾ വരാൻ സാധ്യതയേറിയ ദിവസമാണ്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസ്സിൽ ശുഭചിന്തയും ആത്മ വിശ്വാസവും നിറയും. പല കാര്യങ്ങളിലും അനുകൂലമായ പരിവർത്തനങ്ങൾ ദൃശ്യമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അല്പം പ്രതികൂലമായ അവസ്ഥകൾ വരാവുന്ന ദിവസമാണ്. യാത്രാദുരിതവും അധ്വാനഭാരവും വർധിക്കാൻ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനുകൂല അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. ആഗ്രഹസാദ്ധ്യം, മനോസുഖം, ധനലാഭം എന്നിവയും പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ശാരീരിക ക്ലേശം വർധിക്കാൻ ഇടയുള്ള ദിവസമാണ്. നഷ്ട സാധ്യത ഉള്ളതിനാൽ ഭാഗ്യ പരീക്ഷണങ്ങൾ ഒഴിവാക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവർത്തനലാഭം, തൊഴിൽ നേട്ടം, അംഗീകാരം മുതലായവ പ്രതീക്ഷിക്കാം. കുടുംബസുഖം, സാമൂഹിക അംഗീകാരം എന്നിവയ്ക്കും സാധ്യത.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 25 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 27 വ്യാഴം) എങ്ങനെ എന്നറിയാം