ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 27 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 27.03.2025 (1200 മീനം 13 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കാര്യനേട്ടം, പ്രവര്‍ത്തനലാഭം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ വരാവുന്നതാണ്. പല പ്രവര്‍ത്തനങ്ങളും അനുകൂലമായി ഭവിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
മന സന്തോഷം, കാര്യ ലാഭം, തൊഴില്‍ വിജയം എന്നിവ ഉണ്ടാകും. സാമ്പത്തികമായും കുടുംബപരമായും ദിവസം അനുകൂലമായിരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അധ്വാന ഭാരം, അലച്ചില്‍ എന്നിവ വര്‍ധിക്കാം. കുടുംബ ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.

YOU MAY ALSO LIKE THIS VIDEO: വമ്പന്മാരെ മറികടന്ന് ഇന്ത്യ എങ്ങനെ ലോക ക്രിക്കറ്റിന്റെ ‘Godfather’ ആയി? BCCIയുടെ കഥ

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യതടസ്സം, അകാരണ വൈഷമ്യം മുതലായവ വരാവുന്ന ദിവസമാണ്. സായാഹ്ന ശേഷം പ്രവര്‍ത്തന നേട്ടങ്ങള്‍ക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വാക്കുകള്‍ അംഗീകരിക്കപ്പെടും. അധികാരികളുടെ അംഗീകാരത്തിനു പാത്രമാകും. പ്രണയ കാര്യങ്ങള്‍ സഫലമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഇഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യം, ബന്ധുസമാഗമം മുതലായവ ഉണ്ടാകും. ധനപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അധ്വാന ഭാരം, ഉത്തര വാദിത്തം എന്നിവ വര്‍ധിക്കും. ആശയ വിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
യാത്രകളില്‍ തടസ്സങ്ങള്‍ വരാം. ആരോഗ്യപരമായി അല്പം ക്ലേശ അനുഭവങ്ങള്‍ക്കും സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യസാധ്യം, അംഗീകാരം, ഇഷ്ട ഭക്ഷണം. സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ കാര്യങ്ങളില്‍ തടസ്സം വരാന്‍ ഇടയുണ്ട്. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭിക്കാന്‍ പ്രയാസമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനുഭവങ്ങളില്‍ അനുകൂല പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹിക്കുന്ന പ്രകാരമല്ലെങ്കിലും ആനുകൂല്യങ്ങള്‍ സിദ്ധിക്കും. പല കാര്യങ്ങളിലും ചിന്താക്കുഴപ്പം വരാന്‍ ഇടയുണ്ട്.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 26 ബുധന്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 28 വെള്ളി) എങ്ങനെ എന്നറിയാം