ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 28 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 28.03.2025 (1200 മീനം 14 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അപ്രതീക്ഷിത ധനാഗമം, ഇഷ്ട വാര്‍ത്താ ശ്രവണം മുതലായവയ്ക്ക് സാധ്യത. കുടുംബ സുഖം ഉണ്ടാകും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാധ്യം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം ലഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കാര്യ പരാജയം, ധന നഷ്ടം, യാത്രാ ദുരിതം മുതലായവയ്ക്ക് സാധ്യതയുള്ള ദിനം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
തൊഴില്‍പരമായി ക്ലേശാനുഭവങ്ങള്‍ക്ക് സാധ്യത ഉണ്ട്. സഹായം സമയത്ത് ലഭ്യമാകാത്തതില്‍ വൈഷമ്യം തോന്നും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വിജയം, അംഗീകാരം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമായി ഭവിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സാമ്പത്തികമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അനുകൂല സാഹചര്യങ്ങള്‍, കാര്യലാഭം, വ്യാപാര നേട്ടം എന്നിവയ്ക്കും സാധ്യത.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യ തടസ്സം, അഭിമാന ക്ഷതം, അകാരണ വിഷാദം മുതലായവയ്ക്ക് സാധ്യത. അസമയത്തുള്ള യാത്രകള്‍ വര്‍ജിക്കണം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സഹപ്രവര്‍ത്തകര്‍ അനിഷ്ടമായി പെരുമാറാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ തീരുമാനം വൈകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാഫല്യം, കുടുംബ സുഖം, വ്യാപാര ലാഭം എന്നിവ പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത പരിശ്രമം, ആനുകൂല്യക്കുറവ്, ആരോഗ്യ ക്ലേശം എന്നിവ കരുതണം. യാത്രകളില്‍ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്തോഷാനുഭവങ്ങള്‍, സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം എന്നിവ വരാവുന്ന ദിവസം. ദൈവാധീനവും ഭാഗ്യവും വര്‍ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന മാന്ദ്യം, കാര്യ പരാജയം, കുടുംബപരമായ അനിഷ്ടാനുഭവങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283