ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 29 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 29.03.2025 (1200 മീനം 15 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ധന ക്ലേശം, ഭാഗ്യ ലോപം, തടസാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനം. യാത്രാ ക്ലേശം ഉള്ളതിനാല്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സുഹൃത്ത് സമാഗമം, ഉല്ലാസ അനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ സുഖം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം . തൊഴില്‍പരമായ അനിശ്ചിതത്വം ഒഴിവാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം, സന്തോഷം എന്നിവയ്ക്ക് യോഗമുണ്ടാകും. അപ്രതീക്ഷിത അംഗീകാരത്തിന് സാധ്യത.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യപരാജയം, അഭിമാന ക്ഷതം, പ്രവര്‍ത്തന ക്ലേശം മുതലായവ വരാം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
എളുപ്പമുള്ള കാര്യങ്ങള്‍ക്ക് പോലും അമിത ശ്രമം വേണ്ടി വരും. കുടുംബപരമായ വൈഷമ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഇഷ്ടാനുഭവങ്ങള്‍, മനോ സുഖം എന്നിവയ്ക്ക് അവസരം ഉണ്ടാകും. സുഹൃത്തുക്കളാല്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
നഷ്ട സാധ്യതയുള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ വേണം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
യാത്രാദുരിതം, മന ക്ലേശം എന്നിവയ്ക്ക് ഇടയുള്ള ദിവസം. സായാഹ്ന ശേഷം ആഗ്രഹ സാഫല്യത്തിന് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ക്ഷമയോടെയുള്ള പെരുമാറ്റം പ്രയോജനം ചെയ്യും. പ്രധാന കാര്യങ്ങളില്‍ രണ്ട് വട്ടം ചിന്തിക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യലാഭം, ഇഷ്ടാനുഭവങ്ങള്‍, കുടുംബ സുഖം . അപ്രതീക്ഷിത സഹായങ്ങള്‍ ലഭ്യമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനിഷ്ടാനുഭവങ്ങള്‍, അകാരണ തടസ്സങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്. സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസം വരാതെ നോക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിജയം, അംഗീകാരം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമായി ഭവിക്കും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 28 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 30 ഞായര്‍) എങ്ങനെ എന്നറിയാം