ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 04 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 04.04.2025 (1200 മീനം 21 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സഹ പ്രവര്‍ത്തകര്‍, അധികാരികള്‍ എന്നിവര്‍ അംഗീകരിക്കും. ആഗ്രഹങ്ങള്‍ ആയാസം കൂടാതെ സാധിപ്പിക്കുവാന്‍ കഴിയും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിതമായി അധിക ചിലവുകള്‍ വരാം. ഉദര സംബന്ധമായ വ്യാധികള്‍ മൂലം ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആഗ്രഹസാഫല്യം ഉണ്ടാകാം. പണ്ട് ചെയ്ത ശുഭ കര്‍മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വിവാദങ്ങളില്‍ ഉള്‍പ്പെടാതെ നോക്കുക. അനാവശ്യ സംസാരം മൂലം പ്രശ്നങ്ങള്‍ വരാതെ നോക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് സാധ്യത. പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. കുടുംബസുഖം ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനുകൂല അനുഭവങ്ങള്‍, ഉല്ലാസ മുഹൂര്‍ത്തങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ എല്ലാം വിജയത്തില്‍ എത്താന്‍ സാധ്യത.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ധനപരമായ ക്ലേശം വര്‍ധിക്കാന്‍ ഇടയുണ്ട്. വലിയ മുതല്‍ മുടക്കുകള്‍ക്ക് പറ്റിയ ദിവസമല്ല. അനാവശ്യ സംസാരം നിയന്ത്രിക്കുക.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യസാധ്യത്തിനു പതിവിലും പരിശ്രമം വേണ്ടി വരും. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസ്സങ്ങള്‍ വരാന്‍ ഇടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാഫല്യം, ഈശ്വരാധീനം, കര്‍മ പുഷ്ടി എന്നിവ വരാവുന്ന ദിനം. പലകാര്യങ്ങളും ഉദ്ദേശിച്ച രീതിയില്‍ മുന്നേറും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹ സാഫല്യം, ആത്മ വിശ്വാസം, അംഗീകാരം എന്നിവയ്ക്ക് യോഗമുള്ള ദിനം. കുടുംബകാര്യങ്ങള്‍ ശുഭകരമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ മൂലം മന ക്ലേശത്തിന് സാധ്യത. തൊഴില്‍ കാര്യങ്ങളില്‍ ഉപേക്ഷ അരുത്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ അമിത പരിശ്രമം വേണ്ടിവരും. യാത്രാ തടസ്സം വരാന്‍ സാധ്യത ഏറെയാണ്.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283