വ്യാഴത്തിന്റെയും ശുക്രന്റെയും അനുഗ്രഹത്താൽ ഏപ്രിൽ മാസത്തിൽ ഈ നാളുകാർക്ക് വലിയ നേട്ടം, ആഗ്രഹിക്കുന്നതെന്തും നടക്കും
വ്യാഴത്തിന്റെ കൃപയില്ലാതെ ഒരു മനുഷ്യനും പുരോഗതി പ്രാപിക്കാനാകില്ല എന്നാണ് വിശ്വാസം. ഗജകേസരി യോഗം, ഹൻസ് യോഗം മുതലായ ഐശ്വര്യ യോഗങ്ങൾ വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിലൂടെയാണ് രൂപപ്പെടുന്നത്. ജാതകത്തിൽ വ്യാഴം ശുഭ സ്ഥാനത്തിലുള്ളവർ സത്യസന്ധരും സമാധാന പ്രിയരുമായിരിക്കും. ധനു, മീനം രാശികളുടെ അധിപനാണ് വ്യാഴം. ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിന്റെ പരമാവധി അനുഗ്രഹം ഇവർക്ക് ഉണ്ടാകും. ഈ രണ്ട് രാശികളും വ്യാഴത്തിന്റെ പ്രിയ രാശികളാണ്.
ആരുടെ ജാതകത്തിലാണോ വ്യാഴം നീച അല്ലെങ്കിൽ ദുർബലമായ സ്ഥാനത്ത് നിൽക്കുന്നത് അവർ ഒരു കാര്യത്തിലും പരിഭ്രാന്തരാകേണ്ട. ഇവർക്ക് വ്യാഴത്തിന്റെ കൃപ ലഭിക്കും. വ്യാഴം ബലഹീനതയുള്ളവർ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കണം. ഈ ദിവസം മഞ്ഞ വസ്ത്രം ധരിക്കണം. വ്യാഴത്തെ ശക്തിപ്പെടുത്താൻ നിങ്ങൾ വ്യാഴ മന്ത്രം ചൊല്ലുക. കടലമാവ് കൊണ്ടുണ്ടാക്കിയ ലഡു വിതരണം ചെയ്യുന്നതും, തേൻ, മഞ്ഞ ധാന്യങ്ങൾ, മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ പൂക്കൾ, മഞ്ഞൾ, പുസ്തകങ്ങൾ, പുഷ്പം, സ്വർണ്ണം എന്നിവയും ദാനം ചെയ്യാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിയുടെ അധിപനാണ് വ്യാഴം. ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. വ്യാഴ കൃപയാൽ ഇവർക്ക് എപ്പോഴും അവരുടെ ജോലിയിൽ വളരെയധികം മുന്നേറ്റവും ഉയർന്ന സ്ഥാനവും ലഭിക്കും. ഇതോടൊപ്പം ഈ രാശിചക്രത്തിലെ ബിസിനസുകാർ ബിസിനസിലും മികച്ച വിജയം നേടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യാഴത്തിന്റെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് മീനം. വ്യാഴത്തിന്റെ അനുഗ്രഹം അവർക്ക് എപ്പോഴും ഉണ്ടാകും. ഇക്കൂട്ടർ ഏതു ജോലിയിൽ ഏർപ്പെട്ടാലും അത് പൂർത്തിയാക്കുന്നതിൽ അവർ വിജയിക്കുന്നു. ഈ രാശിക്കാർ പ്രത്യേകിച്ചും ബിസിനസ്സിൽ വളരെയധികം ലാഭം നേടുന്നവരാണ്.
അതുപോലെ വേദ ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ശുക്രൻ ഏപ്രിൽ 1ന് പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ചില നക്ഷത്രക്കാർക്ക് ഇത് ജീവിതത്തിൽ സൗഭാഗ്യങ്ങൾ സമ്മാനിക്കും. ജീവിതത്തിൽ ഉന്നത വിജയങ്ങൾ സ്വന്തമാക്കാൻ ഇവർക്ക് സാധിക്കും. ഏതൊക്കെ നക്ഷത്രക്കാർക്കാണ് ഗുണഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം.
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ സംക്രമണം നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. കലാ-കായിക രംഗത്ത് ഇവർക്ക് ശോഭിക്കാൻ സാധിക്കും. വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. നല്ല ജോലി ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. വരുമാനം വർധിക്കും.
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഈ കാലയളവിൽ ജോലിയിൽ തിളങ്ങാൻ സാധിക്കും. കലാപരമായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ കാലമാണിത്. ബിസിനസുകാർക്ക് ലാഭമുണ്ടാകും. വരുമാനം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. പുതിയ ജോലി ലഭിക്കും. കടബാധ്യതകൾ കുറയും. മാനസിക പ്രയാസങ്ങൾ ഒഴിയും
ചതയം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഒഴിയുകയും സാമ്പത്തികപരമായി നേട്ടങ്ങളുണ്ടാകുകയും ചെയ്യും. പാരമ്പര്യ സ്വത്തിൽ നിന്നും നേട്ടങ്ങളുണ്ടാകും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ബിസിനസിൽ ലാഭമുണ്ടാകും. ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടത്തിയെടുക്കും. വിദേശത്ത് ജോലി ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്നും പ്രശംസ നേടാൻ സാധിക്കും. കടം വാങ്ങിയ പണം തിരികെ ലഭിക്കും.